March 26, 2023 Sunday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

കൊറോണ പടരുന്നു; ലോകരാജ്യങ്ങൾ ഭീതിയിൽ

Janayugom Webdesk
ബീജിങ്
February 22, 2020 9:33 pm

കഴിഞ്ഞ വർഷാവസാനം ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ്(കോവിഡ്-19) കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 77,000 പേർക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 76,288 പേരും ചൈനയിൽ നിന്നുള്ളവരാണ്. 2,345 പേരാണ് ചൈനയിൽ രോഗബാധിതരായി ഇതിനകം മരിച്ചത്.

ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ടുകളനുസരിച്ച് ഹോങ്കോങിൽ രണ്ടുപേർ രോഗബാധിതരായി മരിക്കുകയും 69 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. യൊകോഹോമ തീരത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലേത് ഉൾപ്പെടെ 739 പേർക്കാണ് ജപ്പാനിൽ രോഗബാധ കണ്ടെത്തിയത്. മൂന്നുപേർ രോഗബാധിതരായി മരിക്കുകയും ചെയ്തു. ദക്ഷിണ കൊറിയയിൽ രണ്ടുപേർ മരിക്കുകയും 346 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

ഇറ്റാലിയൻ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് രാജ്യത്ത് അഞ്ചുപേർ രോഗബാധിതരായി മരിച്ചു. പത്തുപേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇറ്റലിയിലെ കൊറോണ ബാധിതരുടെ എണ്ണം 28 കടന്നു. കൊറോണ വൈറസ് ബാധിച്ച് ഇറ്റലിയിൽ ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ മരണസംഖ്യ രണ്ടായി ഉയർന്നു. 78 വയസുള്ളയാളാണ് ഇന്നലെ വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങിയത്. രോഗഭീതി പടർന്നതോടെ വടക്കൻ പ്രവിശ്യകളിൽ കൂടുതൽ ജാഗ്രതാ മുന്നറിയിപ്പുകൾ നൽകി. കടകളും ഓഫീസുകളും ആരാധനാലയങ്ങളും ഇവിടെ അടഞ്ഞുകിടക്കുകയാണ്. രോഗബാധ പടരുന്നത് തടയാൻ പത്തോളം നഗരങ്ങൾ അടച്ചിട്ടിരിക്കുകയാണ്.

സിംഗപ്പൂർ‑82,അമേരിക്ക‑35,തായ്‌ലാൻഡ്-35,തായ്‌വാൻ‑26, ഒരു മരണം, ഓസ്ട്രേലിയ‑23, മലേഷ്യ‑22, വിയറ്റ്നാം-16, ജർമനി-16, ഫ്രാൻസ്-12, ഒരു മരണം, ബ്രിട്ടൻ‑9, യുഎഇ‑9, കാനഡ-9ഫിലിപ്പിൻസ്- 3, ഒരു മരണം, ഇന്ത്യ‑3, റഷ്യ‑2, സ്പെയിൻ‑2, കൂടാതെ ലെബനൻ, ഇസ്രയേൽ, ബെൽജിയം, നേപ്പാൾ, ശ്രീലങ്ക, സ്വീഡൻ, കമ്പോഡിയ, ഫിൻലാൻഡ്, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ ഓരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ENGLISH SUMMARY: World in coro­na fear; spreads to more countries

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.