Web Desk

ജനീവ

June 20, 2020, 5:54 pm

ലോകം കോവിഡിന്റെ പുതിയതും അപകടകരവുമായ ഘട്ടത്തിൽ: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ മേധാവി

Janayugom Online

ലോകം കൊറോണ വൈറസിന്റെ ഏറ്റവും അപകടകരമായ ഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മഹാമാരി അതി വേഗത്തിലാണ് വ്യാപിക്കുന്നത്. കഴിഞ്ഞ ദിവസം 150,000 പേർക്കാണ് പുതിയതായി കോവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് കണക്കുകളുടെ കൂട്ടത്തിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

‘വൈറസ് പുതിയതും അപകടകരവുമായ ഘട്ടത്തിലാണ്, മഹാമാരി തടയുന്നതിന് നിയന്ത്രണ നടപടികൾ ഇനിയും ആവശ്യമാണ്.‘പലർക്കും വീട്ടിലിരുന്ന് മടുപ്പ് തുടങ്ങിരിക്കുന്നു. രാജ്യങ്ങൾ അവരുടെ സമൂഹത്തെ തുറന്നു വിടാൻ ആഗ്രഹിക്കുന്നു വെന്നും അദ്ദേഹം പറഞ്ഞു.

ആദ്യമായി ചൈനയിൽ കോവിഡ് റിപ്പോർട്ട് ചെയ്ത അതെ സമയത്തു തന്നെയാണ് ഇറ്റലിയിലും വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനാ മേധാവിയുടെ മുന്നറിയിപ്പ്.

കൊറോണ വൈറസിനെ തടയുന്നതിനായി രാജ്യങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക് ഡൗൺ സാമ്പത്തിക തകർച്ചയ്ക്ക് കരണമായിട്ടുണ്ടെന്നുള്ള കാര്യം വാസ്തവം തന്നെയാണ്. എന്നാൽ, വൈറസിനെ പിടിച്ചു കെട്ടാൻ ഇതുവരെയും സാധിച്ചിട്ടില്ല. അതി വേഗം വൈറസ് പടരുകയാണ്. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈ കഴുകൽ തുടങ്ങിയവ ഇപ്പോഴും വളരെ നിർണായകമാണ്.

ENGLISH SUMMARY: World In “New And Dan­ger­ous Phase” Of Pan­dem­ic: WHO Chief

YOU MAY ALSO LIKE THIS VIDEO