തിരുവനന്തപുരം: പൗരശക്തിക്ക്, ജനാധിപത്യശക്തിക്ക് കേരളം മുന്നോട്ടുവയ്ക്കുന്ന അപൂർവ മാതൃകയാണ് ലോക കേരളസഭയെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ലോക കേരള സഭയിൽ രണ്ടാംദിന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസത്തെ കലയാക്കി മാറ്റിയ സമൂഹമാണ് മലയാളികളുടേത്. നമ്മുടെ സംസ്കാരം, ഭാഷ, പാരമ്പര്യം തുടങ്ങിയവയുടെ കൂട്ടായ്മയുണ്ടാകണം. സാമ്പത്തിക സാധ്യത മാത്രമല്ല, സാങ്കേതിക ജ്ഞാനം, അനുഭവങ്ങൾ, പ്രായോഗികമായ അറിവുകൾ തുടങ്ങിയവ കേരളത്തിലേക്ക് സ്വാംശീകരിക്കാനാകണം. എല്ലാം ചേർന്നുള്ള നവകേരളമാണുണ്ടാകേണ്ടത്. മലയാളി സ്വത്വം, പ്രവാസത്തിന്റെ സാധ്യത, നവകേരളം എന്നിവ മുൻനിർത്തിയാകണം നീങ്ങേണ്ടത്. ജനാധിപത്യത്തിന്റെ വളർച്ച പൊതുസമൂഹത്തിന്റെ വളർച്ചയെ കൂടി അടിസ്ഥാനമാക്കിയാണ്. ഇതൊരു ചർച്ചാവേദി മാത്രമല്ല, നിർദേശങ്ങളുണ്ടാകാനും അവ പ്രായോഗികതലത്തിൽ എത്തിക്കാനുമുള്ള വേദിയാണിതെന്ന് സ്പീക്കർ പറഞ്ഞു.
English summary:World Kerala Council ahead of Kerala Rare example: Speaker
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.