Friday
22 Feb 2019

ലോക മാനസികരോഗ്യദിനം:അകറ്റേണ്ടവരല്ല; ചേര്‍ത്ത് നിര്‍ത്തേണ്ടവര്‍ ‘വയലിന്‍’

By: Web Desk | Thursday 11 October 2018 3:26 PM IST

തിരുവനന്തപുരം: ലോകമനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് കാര്യവട്ടം ക്യാമ്പസ് എംഎസ്ഡബ്യു വിദ്യാര്‍ത്ഥികളും ക്യാമ്പസ് യൂണിയന്‍ ആസാദിയും ചേര്‍ന്ന് കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസ്സില്‍ ‘വയലിന്‍’ എന്ന പരിപാടി സംഘടിപ്പിച്ചു.
കാരുണ്യ ബഡ്‌സ് സ്‌കൂള്‍ വേങ്ങോടിലെയും പാങ്ങപ്പാറ എഐഎംസിലെയും വിദ്യാര്‍ത്ഥികളുടെ കലാസാംസ്‌കാരിക മേളയും കരകൗശല ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയും ക്യാമ്പസ് ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

രാവിലെ 10ന് പ്രൊഫെസര്‍ ആന്റണി പാലക്കല്‍ ഉല്‍ഘാടനം നിര്‍വഹിച്ച ചടങ്ങ് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ വിവിധയിനം കലാപരിപാടികളോടെ ഉച്ചവരെ നീണ്ടുനിന്നു. ക്യാമ്പസ് ഗേറ്റില്‍ സംഘടിപ്പിച്ച കരകൗശല മേളയ്ക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപക അനധ്യാപകരില്‍ നിന്നും പ്രതീക്ഷിച്ചതിലുമധികം സഹകരണം ലഭ്യമായി. മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല പകരം ചേര്‍ത്ത് നിര്‍ത്തേണ്ടവരാണ് ഇവര്‍ എന്ന സന്ദേശവും കൂടി കൈമാറിക്കൊണ്ട് വൈകുന്നേരത്തോടുകൂടി പരിപാടി സമാപിച്ചു.