ലോകസുന്ദരിമാര്‍ തോറ്റുപോകും ഈ ഇരട്ട സൗന്ദര്യത്തിനു മുന്നില്‍

Web Desk
Posted on January 04, 2019, 7:37 pm

റോസും ആവാ മരിയയും, ലോകത്തില്‍ ഏറ്റവും ഭംഗിയുള്ള ഇരട്ടക്കുട്ടികള്‍. 2010 ജൂലൈ 7 നാണ് കാലിഫോര്‍ണിയക്കാരി ജാക്വി രണ്ട് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. തന്‍റെ പൊന്നോമനകളെ ആദ്യനോക്ക് കണ്ടപ്പോള്‍ തന്നെ എന്തൊക്കെയോ പ്രത്യേകതള്‍ തോന്നി. ആ നീലക്കണ്ണുകളില്‍ ഒരു കാന്തിക ശക്തി തിളങ്ങുന്നുണ്ടായിരുന്നു.

പിന്നീട്, ആ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ ജാക്വി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പെട്ടെന്നാണ് ആ സുന്ദരിക്കുട്ടികളുടെ ചിത്രങ്ങൾ ജാക്വിയെപ്പോലും ഞെട്ടിച്ചു കൊണ്ട് വൈറലായത്.

നിരവധി മോഡലിങ് ഏജൻസികൾ തങ്ങളുടെ പരസ്യങ്ങൾക്കായി കുട്ടികളെ ചോദിച്ചുകൊണ്ട് സമീപിക്കാൻ തുടങ്ങി.  അങ്ങനെ ആറാം മാസത്തിൽ ആ കുരുന്നുകൾ തങ്ങളുടെ ആദ്യ മോഡലിങ്ങ് ആരംഭിച്ചു.

വെറും ഒന്‍പത് വയസ്സുമാത്രം പ്രായമുള്ള സൂപ്പർ മോഡലുകള്‍ വീണ്ടും തരംഗമായി മാറിയിരിക്കുകയാണ്.

ഇന്ന് ഇൻസ്റ്റഗ്രാമിലെ ഇരുവരുടെയും ആരാധകരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിക്കുകയാണ്.