യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അറ്റോണി ജനറൽ നേരിട്ടിറങ്ങുന്നു

Web Desk
Posted on May 15, 2019, 12:39 pm

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ട് അട്ടിമറി നടത്തിയെന്ന ആരോപണത്തിന്‍റെ ഉറവിടം അന്വേഷിക്കാന്‍ അറ്റോണി ജനറൽ വില്ല്യം ബാർ നേരിട്ടിറങ്ങുന്നു. എഫ്.ബി.ഐയുടേയും സി.ഐ.എയുടേയും സഹകരണം ഏകോപിപ്പിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്തിറങ്ങുന്നത്. സിഐഎ ഡയറക്ടർ ഗിനാ ഹസ്പെല്‍, ദേശീയ ഇന്റലിജൻസ് മേധാവി ഡാൻ കോട്ട്സ്, എഫ്.ബി.ഐ ഡയറക്ടർ ക്രിസ്റ്റഫർ വ്രെയ് എന്നിവര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. നേരത്തെ മുള്ളറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ട്രംപിന് എ.ജി ക്ലീന്‍ ചീറ്റ് നല്‍കിയിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ആരോപണം എങ്ങിനെയാണ് എഫ്.ബി.ഐ കൈകാര്യം ചെയ്തത് എന്നതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് നീതിന്യായ വകുപ്പിനോട്‌ ട്രംപ് ആവശ്യപ്പെട്ടു.