Web Desk

July 25, 2021, 10:23 pm

ഓസ്ട്രേലിയന്‍ സഹോദരിമാര്‍ക്ക് ലോക റെക്കോഡ്

Janayugom Online

ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണമണിഞ്ഞ് ഓസ്ട്രേലിയന്‍ സഹോദരിമാരായ ബ്രൊന്റെ കാംബെല്ലും കേറ്റ് കാംബെല്ലും. വനിതകളുടെ 4x100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയിലാണ് നേട്ടം. മെഗ് ഹാരിസും എമ്മ മക്കിയോണുമാണ് റിലേ ഫൈനലില്‍ നീന്തിയ മറ്റ് താരങ്ങള്‍. 3:29.06 സെക്കന്‍ഡിലായിരുന്നു ഈ സഹോദരിമാരടങ്ങിയ ഓസ്‌ട്രേലിയന്‍ ടീം ലോക റെക്കോഡോടെ സ്വര്‍ണത്തില്‍ മുത്തമിട്ടത്.

2018‑ല്‍ ഗോള്‍ഡ്‌കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്ഥാപിച്ച 3:30.05 സെക്കന്‍ഡിന്റെ ലോക റെക്കോഡും 2016‑ല്‍ റിയോയില്‍ സ്ഥാപിച്ച 3:30.65 സെക്കന്‍ഡിന്റെ ഒളിമ്പിക് റെക്കോഡുമാണ് ഇവര്‍ തകര്‍ത്തത്. ഓസ്ട്രേലിയയുടെ പേരില്‍ തന്നെയായിരുന്നു ഈ റെക്കോഡ്.

അക്കൗണ്ടന്റ് ആയ എറിക്, നഴ്സും നീന്തല്‍ക്കാരിയുമായ ജെന്നി എ­ന്നീ ദക്ഷിണാഫ്രിക്കന്‍ മാതാപിതാക്കള്‍ക്ക് ജനിച്ച അഞ്ച് മക്കളില്‍ ആദ്യത്തേതാണ് കേറ്റ് കാംബെല്‍. കേറ്റിനേക്കാള്‍ രണ്ട് വയസിന് ഇളയതാണ് ബ്രൊന്റെ. ഇവര്‍ക്ക് മൂന്ന് സഹോദരങ്ങള്‍ കൂടിയുണ്ട്. ജെസീക്ക, ഹാമിഷ്, അബിഗയില്‍. നീന്തല്‍ക്കാരിയായ അമ്മ ജെന്നിയാണ് ഇരുവരെയും നീന്താ­ന്‍ പഠിപ്പിച്ചത്.

Eng­lish sum­ma­ry;  World record for Aus­tralian sisters

You may also like this video;