Web Desk

January 01, 2020, 8:46 am

2020 ആദ്യം എത്തിയത് ഈ ദ്വീപുകളിൽ: കേരളത്തിലും ആവേശ ലഹരി

Janayugom Online

പുതുവർഷത്തെ ഇരു കയ്യും നീട്ടിയാണ് ലോകം വരവേറ്റത്. കേരളത്തിലും ആഘോഷം പൊടിപൊടിക്കുകയാണ്.പസഫിക് സമുദ്രത്തിലെ കിരിബാത്തി, സമോഒ ദ്വീപുകളിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. പിന്നാലെ ന്യൂസിലണ്ടിലും ഓസ്ട്രേലിയയിലും പുതുവർഷമെത്തി. 2020നെ വരവേൽക്കാൻ വലിയ ഒരുക്കങ്ങളാണ് ജപ്പാനിലും ദുബായിലും ഉൾപ്പെടെ നടത്തിയിരിക്കുന്നത്. ഏറ്റവും അവസാനം പുതുവർഷം എത്തിയത് ബേക്കർ ദ്വീപിലാണ്.

മണിക്കൂറുകള്‍ നീണ്ടുനിന്ന ആഘോഷങ്ങളോടെയാണ് കേരളം 2020നെ വരവേറ്റത്. സംസ്ഥാനത്ത് കൊച്ചിയിലും കോഴിക്കോടും തിരുവന്തപുരത്തും വമ്പിച്ച ആഘോഷപരിപാടികള്‍ അരങ്ങേറി. ഫോര്‍ട്ട് കൊച്ചിയില്‍ സംഗീതവും നൃത്തവും കൂടിക്കലര്‍ന്ന പുതുവര്‍ഷാഘോഷത്തില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. പോയവര്‍ഷത്തിന്റെ പ്രതീകമായ പാപ്പാഞ്ഞിക്ക് തീകൊളുത്തി. ഇത്തവണ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് ഫോര്‍ട്ട് കൊച്ചിയിലെ പുതുവര്‍ഷാഘോഷങ്ങള്‍ നടന്നത്. വന്‍സുരക്ഷയും ഒരുക്കിയിരുന്നു. തിരുവനന്തപുരത്ത് കോവളം ബീച്ചിലും കോഴിക്കോട് ബീച്ച് പരിസരത്തും പുതുവര്‍ഷാഘോഷങ്ങള്‍ നടന്നു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് നിയന്ത്രണങ്ങളുമേര്‍പ്പെടുത്തിയിട്ടുണ്ട്.

you may also like this video