Thursday
21 Mar 2019

വേള്‍ഡ് വൈഡ് വെബിന് ഇന്ന് 30 വയസ്സ്

By: Web Desk | Tuesday 12 March 2019 1:30 PM IST


വേള്‍ഡ് വൈഡ് വെബിന്  ഇന്ന് 30 വയസ്. വേള്‍ഡ് വൈഡ് വെബിന്‍റെ പിറന്നാള്‍ ആഘോഷമാക്കി ഗൂഗിള്‍ പ്രത്യേകം ഡൂഡിള്‍ അവതരിപ്പിച്ചിരിക്കുകയാണ്. അച്ചടി വിദ്യയ്ക്ക് ശേഷം ലോകം കണ്ട ഏറ്റവും വിപുലവും ശക്തവുമായ വിവരവിനിമയ സംവിധാനമായി ഇന്റര്‍നെറ്റിനെ മാറ്റിയത്, ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ടിം ബേണേഴ്‌സ്‌ലീ രൂപംനല്‍കിയ വേള്‍ഡ് വൈഡ് വെബ്ബ് ആണ്.

ഗൂഗിള്‍ ഉള്‍പ്പടെയുള്ള വെബ് ബ്രൗസറുകള്‍ വേള്‍ഡ് വൈഡ് വെബിനെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. വേള്‍ഡ് വൈഡ് വെബ് തുറന്നുകൊടുത്ത വഴിയില്‍ വിവര സാങ്കേതിക വിദ്യ ഇന്നേറെ വളര്‍ന്നിരിക്കുന്നു. വേള്‍ഡ് വൈഡ് വെബ് ഒരു സമാന്തര ലോകമായി മാറിയിരിക്കുന്നു. വേള്‍ഡ് വൈഡ് വെബിനെ ഇന്റര്‍നെറ്റിന്റെ തന്നെ മറ്റൊരു പേരായി കാണാറുണ്ടെങ്കിലും അവ രണ്ടും ഒന്നല്ല.

വിവര കൈമാറ്റത്തിന് സഹായിക്കുന്ന ഇലക്‌ട്രോണിക് / കംപ്യൂട്ടര്‍ സാങ്കേതിക സംവിധാനങ്ങളുടെ ശൃംഖലയാണ് ഇന്റര്‍നെറ്റ് എങ്കില്‍. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ വിവിധ ഉള്ളടക്കങ്ങളെ, അത് അക്ഷരങ്ങളോ, ചിത്രങ്ങളോ, വീഡിയോകളോ എന്തുമാകട്ടെ നമുക്ക് ലഭ്യമാക്കിത്തരുന്ന വിവര ശൃംഖലയാണ് വേള്‍ഡ് വൈഡ് വെബ്. ഇന്റര്‍നെറ്റിലെ ഉള്ളടക്കങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ മേല്‍വിലാസം നല്‍കുന്നതും അവയെ പരസ്പരം ബന്ധിപ്പിക്കുന്നതും വേള്‍ഡ് വൈഡ് വെബിലെ ഹൈപ്പര്‍ ലിങ്കുകളും യുണിഫോം റിസോഴ്‌സ് ഐഡന്റി ഫൈയര്‍ അഥവാ യുആര്‍ഐകളുമാണ്.

ഇന്‍റര്‍നെറ്റിലെ ഉള്ളടക്കങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ മേല്‍വിലാസം നല്‍കുന്നതും അവയെ പരസ്പരം ബന്ധിപ്പിക്കുന്നതും വെബ്ബിലെ ഹൈപ്പര്‍ ലിങ്കുകളും യൂണിഫോം റിസോഴ്‌സ് ലൊക്കേറ്ററും (URL) ആണ്.