September 28, 2022 Wednesday

ലോകം അഭിമുഖീകരിക്കാൻ പോകുന്നത് കോവിഡിനേക്കാളും വലിയ മഹാമാരിയെ; മനുഷ്യരാശിയുടെ പകുതിയോളം ഇല്ലാതാകും: പഠനം

Janayugom Webdesk
May 31, 2020 9:54 am

ലോകത്ത് കോവിഡിനെക്കാളും വലിയ മഹാമാരി വരാനിരിക്കുകയാണെന്ന മുന്നറിയിപ്പുമായി യു എസ്‌ ശാസ്ത്രജ്ഞൻ.ഫാമുകളിൽ അനോരോഗ്യപരമായ സാഹചര്യത്തിൽ വളരുന്ന കോഴികളിൽ നിന്നാകും അടുത്ത വൈറസ് പടരുന്നതെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. ലോക ജനസംഖ്യയുടെ പകുതിയോളം പേരെ തുടച്ചു നീക്കാൻ ഈ വൈറസിന് കെൽപ്പുകാണുമെന്നും കോവിഡ് ഇതിനു മുന്നോടിയാണെന്നും യു എസ് ശാസ്ത്രജ്ഞനായ മൈക്കിൾ ഗ്രേഗർ പറയുന്നു. ഗ്രെഗർ തന്റെ ‘ഹൗ ടു സർവൈവ് എ പാൻഡമിക്’ എന്ന പുസ്തകത്തിലാണ് ഇത്തരമൊരു അവസ്ഥയെ കുറിച്ച് പരാമർശിക്കുന്നത്.

മൃഗങ്ങളുമായുള്ള മനുഷ്യന്റെ ഇടപഴകലാണു രോഗങ്ങള്‍ക്കു കാരണമാകുക. മൃഗങ്ങളെ പരിപാലിക്കുന്നതും അവയെ കൊന്നുതിന്നുന്നതും മൂലം മഹാമാരികളോടുള്ള പ്രതിരോധത്തിൽ മനുഷ്യനെ ദുർബലമാക്കുന്നുവെന്നും ഗ്രെഗർ പുസ്തകത്തിൽ കുറിക്കുന്നു. ക്ഷയരോഗത്തിനു കാരണമായ ട്യൂബർകുലോസിസ് ബാക്ടീരിയ ആടുകളിൽനിന്നാണു മനുഷ്യരിലേക്കെത്തിയത്. വസൂരി ഒട്ടകത്തിൽനിന്നും കുഷ്ഠരോഗം പോത്തിൽനിന്നും വില്ലൻചുമ പന്നികളിൽനിന്നുമാണു മനുഷ്യരിലെത്തിയത്.

കോഴികൾ അടക്കമുള്ള പക്ഷികളെ ഫാമുകളിൽ ചിറകു വിടർത്താൻ പോലും കഴിയാത്ത തരത്തിലാണു വളർത്തുന്നത്. വിസർജ്യത്തിൽനിന്നു പുറന്തള്ളപ്പെടുന്ന അമോണിയ അസുഖങ്ങൾ പടരുന്നതിനുള്ള സാഹചര്യം ഒരുക്കുന്നു. കോഴികളെ വളർത്തുന്നതിൽ കൂടുതൽ വൃത്തിയും ശുദ്ധിയും വരുത്തിയാൽ മഹാമാരിക്കുള്ള സാധ്യത കുറയ്ക്കാം. 20–ാം നൂറ്റാണ്ടിൽ പക്ഷിപ്പനി പലപ്പോഴായി റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്. ഇതു പുതിയൊരു വൈറസിലേക്കുള്ള പരിവർത്തനമാണെന്നും ഗ്രെഗർ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.