മോസ്കോ: ലോക വനിതാ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ് കിരീടം നേടി ഇന്ത്യയുടെ കൊനേരു ഹംപി. ഫൈനലില്‍ ചൈനയുടെ ലി ടിങ്ജിയെ തോല്പിച്ചാണ് ഹംപി കിരീടം സ്വന്തമാക്കിയത്. മോസ്കോയില്‍ വച്ചാണ് മത്സരം നടന്നത്. ചാമ്പ്യൻഷിപ്പിൽ ടിങ്ജി വെള്ളിമെഡലും തുര്‍ക്കിയുടെ എക്ടാരിന അറ്റാലിക് വെങ്കല മെഡലുമാണ് നേടിയത്.
‘എന്റെ ആദ്യത്തെ ലോക കിരീടമാണിത്. അതുകൊണ്ടുതന്നെ വളരെ സന്തോഷമുണ്ട്’ മത്സരത്തിന് ശേഷം ഫിഡെക്ക് നല്കിയ അഭിമുഖത്തില്‍ ഹംപി പറഞ്ഞു. ഫൈനലില്‍ ആദ്യ മത്സരത്തില്‍ ഹംപി ടിങ്ജിയോട് തോറ്റിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ജയിച്ച് ഹംപി തിരിച്ചെത്തുകയും ചെയ്തു. മൂന്നാം മത്സരവും ജയിച്ചാണ് ഹംപി ചാമ്ബ്യന്‍ഷിപ്പ് സ്വന്തമാക്കിയിരിക്കുന്നത്.
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.