ടോസ് നേടിയ കിവീസ് ബാറ്റിംഗ് ആരംഭിച്ചു

ലോഡ്സ്: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ടോസ് നേടിയ ന്യൂസിലന്റ് ബാറ്റിംഗ് ആരംഭിച്ചു. ഒടുവില്ക വിവരം ലഭിക്കുമ്പോള്‍ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ കിവീസ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 10 റണ്‍സെന്ന നിലയിലാണ്.
കന്നി കിരീടം തേടിയാണ് ഇംഗ്ലണ്ടും ന്യൂസിലന്റും കളത്തിലിറങ്ങുന്നത്.
ആതിഥേയരായ ഇംഗ്ലണ്ട് നാല് തവണ ഫൈനലില്‍ എത്തിയിട്ടുണ്ടെങ്കില്‍ ന്യൂസിലന്റ് ഇത് രണ്ടാം തവണയാണ്. 1992 ലാണ് ഇംഗ്ലണ്ട് അവസാനമായി ഫൈനല്‍ കളിച്ചത്. എന്നാല്‍ ന്യൂസിലന്റാകട്ടെ കഴിഞ്ഞ ലോകകപ്പില്‍ ഓസീസിനോട് ഫൈനലില്‍ തോറ്റ് മടങ്ങുകയായിരുന്നു.
സെമിയില്‍ കളിച്ച അതേ ടീമുമായി തന്നെയാണ് ഇരു ടീമുകളും കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. ഇന്നലെ ഇവിടെ ശക്തമായ മഴ പെയ്തിരുന്നു. ഇന്നും ചിലപ്പോള്സ മഴ കളി തടസ്സപ്പെടുത്തിയേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാധാരണ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി 15 മിനിറ്റ് വൈകിയാണ് ടോസ് ഇട്ടത്.