നരകത്തിനും അപ്പുറം എന്തെകിലും ഉണ്ടെങ്കിൽ അതും കാണാൻ സാധിക്കും ഈ ഒരു ചിപ്സ് കഴിച്ചാൽ. ലോകത്തിലെ ഏറ്റവും എരിവ് കൂടിയ ചിപ്സ് കഴിച്ച യുവാവിന്റെ അനുഭവമാണ് ഇത്. ഈരേഴു പതിനാലു ലോകവും കണ്ടിരിക്കുകയാണ് പാവം. ചിപ്സ് ഓര്‍ഡര്‍ ചെയ്ത് വരുത്തിക്കഴിച്ച യുവാവിന്റെ വീഡിയോ മാസ്റ്റര്‍ പീസ് എന്ന യൂട്യൂബ് ചാനലിലാണ് പോസ്റ്റ് ചെയ്തത്. പാക്കറ്റിന് പുറത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും കഴിച്ചാലുള്ള അനുഭവം അതുക്കുംമേലെയാണെന്നാണ് ഇയാള്‍ പറയുന്നത്.
”ഈ ചിപ്സ് നിങ്ങൾ ടെസ്റ്റ് ചെയ്യേണ്ട എന്നെ ഞാൻ പറയുകയുള്ളൂ എങ്കിലും ചെറിയൊരു പീസ് ഒക്കെ എടുത്ത് ടേസ്റ്റ് ചെയ്ത് ഇതിൻറെ എരി വിൻറെ കാഠിന്യം അറിയണമെന്നുണ്ടെങ്കിൽ ലിങ്ക് ഇതാ…” എന്ന കുറിപ്പോടെയാണ് വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. എരിവുകുറയ്ക്കാന് പാലും ഐസ്ക്രീമും ഒപ്പം വച്ചാണ് ഇയാള്‍ ചിപ്സ് കഴിക്കുന്ന സാഹസത്തിന് മുതിര്‍ന്നത് തന്നെ. അരമണിക്കൂറുകൊണ്ട് യുവാവ് സാധാരണനിലയിലായി…
ENGLISH SUMMARY: World’s hottest chips
YOU MAY ALSO LIKE THIS VIDEO