Monday
24 Jun 2019

ലോകത്തിലെ ഏറ്റവും വലിയ വിമാനം കാലിഫോര്‍ണിയക്കുമീതേ പറന്നു

By: Web Desk | Sunday 14 April 2019 4:57 PM IST


ഒറ്റനോട്ടത്തില്‍ കണ്ടാല്‍ രണ്ടുവിമാനങ്ങള്‍ തോളില്‍ കയ്യിട്ടുംപറക്കുംപോലെ തോന്നും, ചിറകുവീതി ഒരു അമേരിക്കന്‍ഫുട്‌ബോള്‍ മൈതാനത്തിന്റെ അത്രയുംവരും 385 അടി. . 2,26800 കിലോഗ്രാമാണ് ഭാരം റോക് അതാണ് പേര്. മൈക്രോസോഫ്റ്റിന്റെ മുന്‍ സഹസ്ഥാപകന്‍ പോള്‍അലന്‍ സ്ഥാപിച്ച സ്ട്രാറ്റോലോഞ്ച് കമ്പനിയാണ് പുറത്തിറക്കിയത്.

35000 അടിഉയരത്തില്‍ പറക്കാന്‍ കഴിയുന്ന വിമാനം ആറ് എന്‍ജിനുള്ളതാണ്. ഇത് മണിക്കൂറില്‍ 189 മൈല്‍ വേഗതയില്‍ 17000 അടി ഉയരത്തില്‍പറന്നു.5ലക്ഷം പൗണ്ടിനുമുകളിലുള്ള റോക്കറ്റുകളും സ്‌പേസ് ലോഞ്ചറുകളും കൊണ്ടുപോകാനാണിത് ഉപയോഗപ്പെടുത്തുന്നതെന്ന് കമ്പനി അറിയിച്ചു.

Related News