Tuesday
16 Jul 2019

ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പല്‍ കന്നിയാത്രയ്ക്ക് സൗദിയിലെത്തി

By: Web Desk | Thursday 30 May 2019 9:55 PM IST


കോസ് കോസ് ഷിപ്പിംഗിന്റെ കപ്പല്‍

പ്രത്യേക ലേഖകന്‍

ദമ്മാം: അരക്കിലോമീറ്ററോളം നീളമുള്ള ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ കോസ്‌കോ സോളാറിന്റെ കന്നിയാത്ര സൗദി അറേബ്യയിലെ ദമ്മാം തുറമുഖത്തേക്ക്. ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈ കപ്പലിന്റെ വീതി 56 മീറ്ററാണ്. 16 മീറ്ററാണ് ജലോപരിതലത്തില്‍ നിന്നും കപ്പലിന്റെ അടിത്തട്ടിലേക്കുള്ള ദൈര്‍ഘ്യം. 21,300 കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പല്‍ സൗദി ഗ്ലോബല്‍ പോര്‍ട്ട്‌സ് കമ്പനിയുടെ ടെര്‍മിനലില്‍ നങ്കൂരമിട്ടപ്പോള്‍ നാവികര്‍ക്ക് ഊഷ്മളമായ സ്വീകരണമാണ് തുറമുഖ അധികൃതര്‍ നല്‍കിയത്.

ഈവര്‍ഷം ആദ്യം നിര്‍മാണം പൂര്‍ത്തിയായ ഈ ഭീമന്‍ കപ്പല്‍ വൈകാതെതന്നെ കന്നി സമുദ്രയാത്ര സൗദി അറേബ്യയിലേയ്ക്ക് ആരംഭിക്കുകയായിരുന്നു. ഏറ്റവും വലിയ കപ്പലുകള്‍ സുരക്ഷിതമായി കരയ്ക്കടുപ്പിക്കാന്‍ അത്യാധുനിക സൗകര്യങ്ങളുള്ള ലോകോത്തര തുറമുഖങ്ങളിലൊന്നാണ് ദമ്മാം.

Related News