ഭക്ഷണപ്രിയരെ സ്വാഗതം ചെയ്ത് ഗള്‍ഫ് ഫുഡ് ദുബായിയില്‍

Web Desk

ദുബായ്

Posted on February 20, 2018, 2:27 pm

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ‑പാനീയ മേള ഗള്‍ഫ് ഫുഡ് ദുബായില്‍ ആരംഭിച്ചു. മേളയുടെ ഇരുപത്തിമൂന്നാം പതിപ്പില്‍ മുന്നൂറോളം ഇന്ത്യന്‍ കമ്പനികളാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ഗള്‍ഫ് ഫുഡില്‍ ഏറ്റവും വലിയ പങ്കാളിത്തം ഇന്ത്യയുടേതാണ്.

120 രാജ്യങ്ങളുടെ പവിലിയനുകളാണ് ഇത്തവണ ഭക്ഷ്യമേളയില്‍ ഒരുങ്ങിയിരിക്കുന്നത്. അയ്യായിരത്തോളം പ്രദര്‍ശകര്‍ അഞ്ചുദിവസം നീളുന്ന മേളയില്‍ പങ്കെടുക്കുന്നുണ്ട്. മന്ത്രിമാര്‍, അന്താരാഷ്ട്ര കമ്പനികളുടെ പ്രതിനിധികള്‍, ഉന്നത ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍ എന്നിവരെക്കൂടാതെ ഭക്ഷ്യവ്യവസായത്തിന്‍റെ വിവിധ വിഭാഗങ്ങളില്‍ നിന്നായി 97,000 പ്രതിനിധികള്‍ മേളയ്‌ക്കെത്തി. മുന്നൂറോളം ഇന്ത്യന്‍ കമ്പനികളാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

പുതിയ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്ന ഗള്‍ഫ് ഫുഡ് ഡിസ്‌കവര്‍ സോണ്‍, ഹലാല്‍ വേള്‍ഡ് ഫുഡ് എന്നീ വിഭാഗങ്ങളാണ് ഇത്തവണത്തെ മേളയുടെ  ശ്രദ്ധാകേന്ദ്രം.