ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികളുടെ പട്ടിക എയർലൈൻറേറ്റിങ്.കോം (AirlineRatings.com) പുറത്തുവിട്ടു. മുൻ വർഷങ്ങളിലെപ്പോലെ ഇത്തവണയും എയർ ന്യൂസിലാൻഡ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. ക്വാണ്ടാസിനെ നേരിയ വ്യത്യാസത്തിന് പിന്നിലാക്കിയാണ് എയർ ന്യൂസിലാൻഡിൻ്റെ ഈ നേട്ടം. ഹോങ്കോങ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാത്തി പസഫിക്കാണ് മൂന്നാം സ്ഥാനത്ത്. ഖത്തർ എയർവേയ്സ് നാലാം സ്ഥാനത്തെത്തിയപ്പോൾ, എമിറേറ്റ്സ്, വിർജിൻ ഓസ്ട്രേലിയ, ഇത്തിഹാദ്, എ എൻ എ, ഇവ എയർ, കൊറിയൻ എയർ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഒരു വിമാനക്കമ്പനിയും ഉൾപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
എന്നാൽ, ഏറ്റവും സുരക്ഷിതമായ ബജറ്റ് എയർലൈനുകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ ഇടംപിടിച്ചു. ഇൻഡിഗോയ്ക്ക് 19-ാം സ്ഥാനമാണ് ലഭിച്ചത്. ബജറ്റ് എയർലൈനുകളുടെ പട്ടികയിൽ ഹോങ്കോങ് എക്സ്പ്രസാണ് ഒന്നാമത്. ജെറ്റ്സ്റ്റാർ എയർലൈൻ, റയാൻ എയർ, ഈസിജെറ്റ്, ഫ്രണ്ടിയർ എയർലൈൻ, എയർ ഏഷ്യ എന്നിവയും ഈ വിഭാഗം പട്ടികയിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.