ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,40,000ലേക്ക് കുതിക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇതുവരെ ജീവന് പൊലിഞ്ഞവരുടെ എണ്ണം 4,39,050 ആണ്. ആഗോള വ്യാപകമായി 81,12,577 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 42,13,182 പേര്‍ക്കാണ് ഇതുവരെ കോവിഡില്‍ നിന്ന് രോഗമുക്തി നേടാനായത് . കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന 10 രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ് . അമേരിക്ക- 21,82,950, ബ്രസീല്‍— 8,91,556 റഷ്യ- 5,37,210, ഇന്ത്യ- 3,43,026 ബ്രിട്ടന്— 2,96,857, സ്പെയിന്— 2,91,189, ഇറ്റലി- 2,37,290, പെറു- 2,32,992, ഇറാന്— 1,89,876, ജര്‍മനി- 1,88,044 .
മേല്പറഞ്ഞ രാജ്യങ്ങളില്‍ കോവിഡ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ടവരുടെ എണ്ണം ഇങ്ങനെ അമേരിക്ക- 1,18,283, ബ്രസീല്‍— 44,118, റഷ്യ- 7,091, ഇന്ത്യ- 9,915, ബ്രിട്ടന്— 41,736, സ്പെയിന്— 27,136, ഇറ്റലി- 34,371, പെറു- 6,860, ഇറാന്— 8,950, ജര്‍മനി- 8,885.
English summary: worldwide covid death new updates
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.