ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിയെട്ട് ലക്ഷം കടന്നു. 2,64,000 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിൽ കോവിഡ് മരണം 74,000 കടന്നു. ഇറ്റലിയിൽ മരണം മുപ്പതിനായിരത്തോടടുത്തപ്പോൾ ബ്രിട്ടനിൽ മരണം മുപ്പതിനായിരം പിന്നിട്ടു. ജപ്പാൻ പേൾ ഹാർബറിൽ നടത്തിയ ആക്രമണത്തേക്കാൾ വലിയ ദുരിതമാണ് അമേരിക്ക നേരിടുന്നതെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
വർഷങ്ങളോളം രാജ്യം അടച്ചിടാൻ സാധിക്കുകയില്ല. സമ്പദ്‍വ്യവസ്ഥ വീണ്ടും ചലിപ്പിക്കേണ്ടതുണ്ടെന്നും അതുകൊണ്ട് തന്നെ എല്ലാ പൗരന്മാരും പോരാളികൾ ആകേണ്ടതുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ നടന്ന രാജ്യമായി ബ്രിട്ടന്‍. നിലവിലെ കണക്കുകൾ പ്രകാരം ബ്രിട്ടണിലെ മരണസംഖ്യ 30076 ആയി.
അമേരിക്കയില്‍ മാത്രം പന്ത്രണ്ടര ലക്ഷത്തിലധികം ആളുകളാണ് രോഗബാധിതരായത്. രോഗബാധയില്‍ രണ്ടാം സ്ഥാനത്തുള്ള സ്പെയിനില്‍ മരിച്ചവരുടെ മൂന്ന് മടങ്ങാണ് അമേരിക്കയിലെ മരണനിരക്ക്. സ്പെയിനില്‍ ഇതുവരെ 25,857 പേരാണ് മരിച്ചത്. ഇറ്റലിയിലെ മരണവും മുപ്പതിനായിരത്തോടടുക്കുകയാണ്. ബ്രിട്ടന്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിച്ച് തുടങ്ങി.
English summary ;Worldwide Covid 19 cases reach 38 lakh, America to move restrictions
you may also like this video;
;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.