25 April 2024, Thursday

പശുക്കളെ പൂജിക്കൂ, ഇന്ത്യ വളരുമെന്ന് അലഹബാദ് ഹൈക്കോടതി

Janayugom Webdesk
അലഹബാദ്
September 2, 2021 9:14 am

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. പശുക്കളെ സംരക്ഷിക്കുകയെന്നത് ഹിന്ദുക്കളുടെ മൗലിക അവകാശമാണെന്നും കോടതി നിരീക്ഷിച്ചു. പശുമാംസം വിതരണം ചെയ്തെന്ന് ആരോപിച്ച് അറസ്റ്റിലായ ജാവേദ് എന്നയാൾക്ക് ജാമ്യം നിഷേധിച്ച് കൊണ്ടായിരുന്നു കോടതിയുടെ പരാമർശം.

ജസ്റ്റിസ് ശേഖർ യാദവ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ബീഫ് കഴിക്കുന്നവർക്ക് മാത്രമല്ല പശുവിനെ ആരാധിക്കുന്നവർക്കും മൗലിക അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജീവിക്കാനുള്ള അവകാശത്തെക്കാൾ വലുതായി ബീഫ് കഴിക്കാനുള്ള അവകാശത്തെ കണക്കാക്കാനാകില്ല എന്നും കോടതി പറഞ്ഞു.

പശുക്കളെ ബഹുമാനിക്കുകയും അവയെ പൂജിക്കുകയും ചെയ്താല്‍ രാജ്യത്തിന് വളര്‍ച്ചയുണ്ടാകുമെന്നും കോടതി പറഞ്ഞു.

അമ്മയെ പോലെ കാണുന്ന പശുവിനെ പ്രായമായാലും രോഗം ബാധിച്ചാലും കൊല്ലുന്നത് അവകാശമായി കാണാനാകില്ല. പശുക്കളെ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായി കണ്ട മുസ്ലിം ഭരണാധികാരികൾ മുമ്പ് ഉണ്ടായിട്ടുണ്ടെന്നും സംസ്കാരത്തിനും വിശ്വാസങ്ങൾക്കും ഉണ്ടാകുന്ന ആഘാതം രാജ്യത്തെ തളർത്തുമെന്നും അലഹാബാദ് ഹൈക്കോടതി പറഞ്ഞു.

Eng­lish Sum­ma­ry: Wor­ship the cows, India will grow Alla­habad High Court

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.