‘പ്രധാനമന്ത്രി താനാരുന്നെങ്കിൽ നിമിഷങ്ങൾക്കകം പാക്കിസ്ഥാനു തിരിച്ചടി നൽകിയേനെ’

Web Desk
Posted on March 28, 2019, 12:27 pm

ലക്‌നൗ: രാജ്യത്തെ പ്രധാനമന്ത്രി പദത്തില്‍ താനായിരുന്നെങ്കില്‍ പുല്‍വ്വാമ ഭികരാക്രമണത്തിന് നിമിഷങ്ങൾക്കകം പാക്കിസ്ഥാനു തിരിച്ചടി നല്‍കുമായിരുന്നെന്ന് മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവ് മുഹമ്മദ് അസം ഖാന്‍.

‘രാജ്യത്തെ പ്രധാനമന്ത്രി പദത്തില്‍ താനായിരുന്നെങ്കില്‍ കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായി, 40 സെക്കന്‍ഡിനുള്ളില്‍ പാക്കിസ്ഥാനു തിരിച്ചടി നല്‍കുമായിരുന്നു. ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ 450 ഭീകരര്‍ കൊല്ലപ്പെട്ടു. എന്തുകൊണ്ട് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അവരുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയില്ലെന്ന് തനിക്കറിയണം. എന്തു തരത്തിലുള്ള ഇസ്ലാമിക രാജ്യമാണ് പാക്കിസ്ഥാന്‍.’

ജയപ്രദയെ രാംപൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെയും അസം ഖാന്‍ പരിഹസിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ കിട്ടാത്തതുകൊണ്ടാണ് ജയപ്രദയെ മത്സരിപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.