23 April 2024, Tuesday

Related news

December 30, 2023
December 27, 2023
September 28, 2023
September 24, 2023
July 12, 2023
July 11, 2023
July 7, 2023
July 1, 2023
June 26, 2023
June 25, 2023

പാര്‍ലമെന്‍റ് മന്ദിരോദ്ഘാടനത്തിന് ബ്രിജ് ഭൂഷണ്‍ പങ്കെടുക്കുന്നതിനെതിരെ ഗുസ്തി താരങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 27, 2023 11:46 am

പുതിയപാര്‍ലമെന്‍റെ മന്ദിരോദ്ഘാടനത്തിന് റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ സിങ് പങ്കെടുക്കുന്നതിനെതിരെ ഗുസ്തിതാരങ്ങള്‍. ബ്രിജ് ഭൂഷണ്‍ സിങ് പങ്കെടുത്താല്‍ അത് രാജ്യത്തെ സ്ഥിതിഗതികളെ കുറിച്ചുള്ള കൃത്യമായ സന്ദേശം നല്‍കുമെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്.

തങ്ങളെ ചിലപ്പോള്‍ഖലിസ്ഥാനികളെന്നുംരാജ്യദ്രോഹികളെന്നുംവിളിക്കുമായിരിക്കുമെന്നും അതില്‍ ഒരു പ്രശ്‌നവുമില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.ബ്രിജ് ഭൂഷണെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ ഞങ്ങള്‍ക്കെതിരെയാണ്.ചിലര്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ രാജ്യത്തെ സ്ത്രീകളെ ഉപദ്രവിച്ച ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്നത് ശരിയല്ലതാരങ്ങള്‍ അഭിപ്രായപ്പെട്ടു. 

ഞങ്ങളുടെ സമരത്തെ വഴിത്തിരിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. കാനഡയില്‍ നിന്നുള്ള ഫണ്ട് കൊണ്ടാണ് സമരം ചെയ്യുന്നതെന്നാണ് ബ്രിജ് ഭൂഷണ്‍ പറഞ്ഞത്.പാര്‍ലമെന്റ് മാര്‍ച്ചിന് അനുമതിയുണ്ടോയെന്ന ചോദ്യത്തിന് തങ്ങള്‍ രാജ്യത്തെ പൗരരാണെന്നും അനുമതിയെന്തിനാണെന്നും ബജ്‌റംഗ് പൂനിയ ചോദിച്ചു.നിയമം ജനങ്ങള്‍ക്ക് വേണ്ടിയാണ്. അവിടെ നടക്കുന്നത് പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങാണെന്ന് അറിയാം.

പക്ഷേ ഈ രാജ്യത്തെ പെണ്‍മക്കള്‍ക്ക് ആരാണ് നീതി നല്‍കുക. ബ്രിജ് ഭൂഷണെ പോലുള്ള ആളുകള്‍ പാര്‍ലമെന്റില്‍ ഇരിക്കുകയാണെങ്കില്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള മുതിര്‍ന്നവര്‍ക്ക് ദേഷ്യം വരും. എന്നാലും ഞങ്ങള്‍ പാര്‍ലമെന്റിനകത്ത് കയറാതെ സമാധാനപരമായി സമരം ചെയ്യും,പൂനിയ പറഞ്ഞു.

തങ്ങളെ അറസ്റ്റ് ചെയ്യാനാണ് തീരുമാനമെങ്കില്‍ ധൈര്യമായി അറസ്റ്റ് വരിക്കുമെന്നും താരങ്ങള്‍ പറഞ്ഞു.ലൈംഗികോപദ്രവക്കേസില്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതില്‍ ഗുസ്തി താരങ്ങളുടെ സമരം ജന്തര്‍ മന്തിറില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടകളുമെല്ലാം താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് എത്തിയിരുന്നു.

Eng­lish Summary:
Wrestlers protest Brij Bhushan’s par­tic­i­pa­tion in Par­lia­ment inauguration

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.