പ്രമുഖ സാഹിത്യകാരി അഷിത അന്തരിച്ചു

Web Desk
Posted on March 27, 2019, 8:37 am

തൃശൂര്‍: പ്രമുഖ സാഹിത്യകാരി അഷിത(63) അന്തരിച്ചു. ഇന്നലെ രാത്രി 12.55 നായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ബാലസാഹിത്യകാരി, ചെറുകഥാകൃത്ത്, കവയിത്രി വിവര്‍ത്തക എന്നീ നിലകളില്‍ മലയാള സാഹിത്യത്തിന് നിരവധി സംഭാവനകള്‍ ചെയ്തിട്ടുണ്ട്.

2015ല്‍ കേരളാ സാഹിത്യ അക്കാദമി ചെറുകഥാ പുരസ്‌കാരം (അഷിതയുടെ കവിതകള്‍), ഇടശ്ശേരി പുരസ്‌കാരം, പത്മരാജന്‍ പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം സ്മാരക പുരസ്‌കാരം, അങ്കണം അവാര്‍ഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.

ഭര്‍ത്താവ്: പ്രഫ. രാമന്‍കുട്ടി (കേരള സര്‍വകലാശാല ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ വിഭാഗം) മകള്‍: ഉമ.