പത്തനാപുരം: സിനിയമയെ വെല്ലുന്ന ക്ലൈമാക്സ്.. ഒടുവിൽ കാമുകനും സുഹൃത്തുക്കളും പൊലീസ് പിടിയിൽ. സിനിമ നടിയാകാനൊരുങ്ങുന്ന കാമുകിയുടെ സുരക്ഷ ഉറപ്പാക്കാൻ തിരക്കഥാകൃത്തിനെ കാമുകനും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടു പോയി. വർഷങ്ങളായി എഴുതിത്തയാറാക്കിയ തിരക്കഥയാണ് അവസാനം പൊലീസ് പിടിയിൽ പൊളിഞ്ഞത്.
ഏപ്രിലിൽ തുടങ്ങാനിരിക്കുന്ന സിനിമയിലേക്ക് അടൂർ സ്വദേശിയായ യുവതിയെ തിരഞ്ഞെടുത്തതോടെയാണ് കാമുകൻ തട്ടിക്കൊണ്ട് പോകൽ കഥയുടെ തുടക്കം. യുവതിക്ക് സിനിമയിൽ വേഷം ഉറച്ചതോടെ തിരക്കഥാകൃത്തിന്റെ സുഹൃത്ത് സ്ഥിരമായി യുവതിയെ ഫോൺ വിളിക്കാൻ തുടങ്ങി. സംസാരം ഇടയ്ക്ക് അതിരുകടന്നു. ഫോൺ വിളിയുടെ വിവരം യുവതി അടൂർ സ്വദേശിയായ കാമുകനോട് പറഞ്ഞു. കാമുകി സിനിമാനടിയായാൽ തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന പേടിയും ‘കഥാനായകനെ’ കടുംകൈയ്ക്കു പ്രേരിപ്പിച്ചതായി പൊലീസ് പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് ആറിനു മൂവർ സംഘം തിരക്കഥാകൃത്തിന്റെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. അന്വേഷണത്തിനൊടുവിൽ ഇയാളെ കണ്ടെത്തിയ സംഘം കാറിൽ പിടിച്ചുകയറ്റി അടൂർ ഭാഗത്തേക്കു കൊണ്ടുപോയി. സംഭവം അറിഞ്ഞ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. കൊല്ലം റൂറൽ എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തിൽ സൈബർ സെൽ വഴിയുള്ള അന്വേഷണത്തെത്തുടർന്ന് രാത്രി ഒൻപതിന് അടൂർ ഹൈസ്കൂൾ ജംക്‌ഷനിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്തു. 3 പേരെയും റിമാൻഡ് ചെയ്തു.
English summary: Writer kidnapped in Kollam
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.