കാപട്യമില്ലാത്ത സുഗതകുമാരി കോവിഡ് കാലത്തെ വലിയ നഷ്ടങ്ങളില്‍ ഒന്നാണെന്നും സേതു. ദശകങ്ങളായി തനിക്ക് പരിചയമുണ്ടായിരുന്നു കവയിത്രി സുഗത കുമാരിയെ എന്ന് എഴുത്തുകാരന് സേതു. എത്രയോ സമ്മേളനങ്ങളിലും സന്ദര്‍ഭങ്ങളിലും കണ്ടുമുട്ടി. ഒരു അത്ഭുത പ്രതിഭാസമായിരുന്നു സത്യത്തില്‍ സുഗതകുമാരിയെന്നും അദ്ദേഹം പറഞ്ഞു.
സൈലന്റ് വാലിയില്‍ ഇടപെട്ടപ്പോള്പലരും അവര്‍ക്ക് ഭ്രാന്താണെന്ന് വരെ പറഞ്ഞു. വേറെ പണിയില്ലേ എന്ന് ചോദിച്ചു. പ്രകൃതിയെ സ്നേഹിച്ച പ്രകൃതിക്ക് വേണ്ടി കരഞ്ഞ, പ്രകൃതിക്ക് വേണ്ടി എഴുതിയ വലിയ കവയിത്രിയായിരുന്നു സുഗതകുമാരി. പാവപ്പെട്ട സ്ത്രീകളെ സഹായിക്കാനായി ആശ്രമം പോലൊരു സ്ഥാപനം ആരംഭിച്ചുവെന്നും സേതു.
പുസ്തകം പ്രകാശനം ചെയ്യാനായി തന്നെ വിളിച്ച സംഭവവും അദ്ദേഹം ഓര്‍മിച്ചു. നിറഞ്ഞ സദസില്‍ വച്ച് പുസ്തകം അന്ന് പ്രകാശനം ചെയ്തു. എഴുത്തും ഇടപെടലുകളും തമ്മില്‍ വിടവില്ലാത്ത വ്യക്തിത്വമായിരുന്നു സുഗത കുമാരിയെന്നും സേതു.
English summary:Sugatha Kumari teacher death
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.