Monday
22 Jul 2019

പാതിവിരിഞ്ഞതും ചോരകിനിയുന്നതുമായ മുട്ടകള്‍ കേക്ക് വിപണിയില്‍ വ്യാപകമാകുന്നു

By: Web Desk | Monday 17 December 2018 3:08 PM IST


eggs for making cakes

തിരുവനന്തപുരം: ക്രിസ്മസ് സീസണില്‍ മുട്ട വിപണി കൊഴുക്കുകയാണ്. സാധാരണ മുട്ടയ്ക്ക് ഏഴുമുതല്‍ എട്ടുരൂപവരെയാണ് വിലയെങ്കില്‍ കേക്കുണ്ടാക്കാന്‍ പ്രത്യേകം പറഞ്ഞുവാങ്ങിക്കുന്ന ഈ മുട്ടയ്ക്ക് കേവലം ഒന്നരരൂപമാത്രമാണ് വിപണിവില.
തമിഴ്‌നാട്ടില്‍ നിന്നാണ് ഉപയോഗ ശൂന്യമായ ഈ മുട്ടകള്‍ വന്‍തോതില്‍ കയറ്റി അയക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്രിസ്മസ് വിപണി മുന്നില്‍ കണ്ടുകൊണ്ടാണ് ഈ തട്ടിപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിലെ ഹാച്ചറികളില്‍ നിന്ന് ഒഴിവാക്കുന്ന പാതിവിരിഞ്ഞ മുട്ടകളാണ് വില കുറഞ്ഞു ലഭിക്കുമെന്നതിനാല്‍ സംസ്ഥാനത്തെ മുട്ട വിപണിയില്‍ വിറ്റഴിയുന്നത്. ബേക്കറി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിന് പ്രധാനമായും ഇത് ഉപയോഗിക്കുന്നത് .പാതിവിരിഞ്ഞതും രക്തം നിറഞ്ഞതുമായ മുട്ടകളാണ് തമിഴ്‌നാട് ഹാച്ചറികളില്‍ നിന്ന് സംസ്ഥാനത്തേക്ക് കയറ്റി അയയ്ക്കുന്നത്.
പ്രതിദിനം ആയിരം മുട്ടയെങ്കിലും ഉപയോഗിക്കേണ്ടി വരുന്ന ബേക്കറികള്‍ക്ക് ക്രാക്ക്ഡ് മുട്ട ഉപയോഗിക്കുമ്പോള്‍ കിട്ടുന്ന ലാഭം അയ്യായിരത്തിനും പതിനായിരത്തിനുമിടയിലാണ്.
ബേക്കറിയാവശ്യത്തിനു ക്രാക്ക്ഡ് മുട്ടയാണ് എത്തുന്നത്. 21 ദിവസം ഹാച്ചറിയില്‍ വച്ചിട്ടും വിരിയാത്ത മുട്ടകളാണ് ക്രാക്ക്ഡ് മുട്ടയെന്ന പേരില്‍ വില്‍ക്കുന്നത്. തോടിനു ചെറിയ പൊട്ടല്‍ വന്ന മുട്ടകളും ഈ ഗണത്തില്‍ വരും. ബേക്കറികളില്‍ കേക്കും മറ്റും ഉണ്ടാക്കാന്‍ ഏറിയ പങ്ക് വ്യാപാരികളും ഉപയോഗിക്കുന്നത് ക്രാക്ക്ഡ് മുട്ടയെന്ന പാതിവിരിഞ്ഞ മുട്ടകളാണ്. പ്രതിദിനം ലക്ഷക്കണക്കിന് ക്രാക്ക്ഡ് മുട്ടകള്‍ സംസ്ഥാനത്തെ മുട്ട വിപണിയിലെത്തുന്നുണ്ട്. നല്ല മുട്ടയ്ക്ക് അഞ്ചു രൂപയാണ് വിലയെങ്കില്‍ ക്രാക്ക്ഡ് മുട്ടയുടെ വില ഒന്നര രൂപ മാത്രം.

Related News