October 3, 2022 Monday

Related news

October 3, 2022
October 2, 2022
October 1, 2022
October 1, 2022
October 1, 2022
September 30, 2022
September 29, 2022
September 27, 2022
September 26, 2022
September 23, 2022

ചന്ദന പരീക്ഷയെഴുതി; ആംബുലൻസിൽ ഇരുന്ന്

രാജു കരീത്തറ
പൂച്ചാക്കൽ
May 28, 2020 2:57 pm

വേദന കടിച്ചമർത്തി ചന്ദന പരീക്ഷയെഴുതിയത് ആംബുലൻസിലിരുന്ന്. വാഹനാപകടത്തിൽ ഗുരുതരമായ പരിക്കേറ്റ പാണാവള്ളി പതിനാറാം വാർഡിൽ കോണത്തേഴത്ത് ചന്ദ്രബാബു- ഷീല ദമ്പതികളുടെ മകളാണ് പ്ലസ് ടു വിദ്യാർഥിനിയായ ചന്ദന. കഴിഞ്ഞ മാർച്ച് 10ന് നാടിനെ നടുക്കിയ അപകടത്തിൽ ചന്ദനക്കും മൂന്ന് സഹപാഠികൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

അമിതവേഗതയിലെത്തിയ കാർ തൊട്ടടുത്തുണ്ടായിരുന്ന ബൈക്കിനെ ഇടിച്ച് വീഴ്ത്തിയ ശേഷം പ്ലസ് ടു പരീക്ഷ എഴുതി മടങ്ങിയ വിദ്യാർത്ഥിനികളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നട്ടെല്ലിനും മുതുകെല്ലിനും തുടയെല്ലിനും ചന്ദനക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന പാണാവള്ളി അയ്യങ്കേരി സാഗി, ഉരുവംകുളത്ത് അനഘ തൈക്കാട്ടുശ്ശേരി ഉളവയ്പ് മുരുക്കുതറ അർച്ചന എന്നിവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരുടെ പരീക്ഷ ഇന്ന് ആരംഭിക്കും.

മാതാപിതാക്കൾക്കൊപ്പമാണ് ചന്ദന ഇന്നലെ പരീക്ഷ കേന്ദ്രമായ ശ്രീകണ്ഠേശ്വരം സ്കൂളിൽ എത്തിയത്. സ്കുൾ പ്രിൻസിപ്പൽ എ ഡി വിശ്വനാഥൻ തെർമ്മൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് പരീക്ഷ നടപടിയിലേക്ക് കടന്നത്. മരണമുഖത്തുനിന്ന് അത്ഭുകരമായി രക്ഷപ്പെട്ട മകൾ പ്രതീക്ഷയോടെ പരീക്ഷ എഴുതുന്നത് നിറമിഴികളോടെ നോക്കിനിൽക്കുകയായിരുന്നു തെല്ലകലെ രക്ഷിതാക്കൾ.

Eng­lish Summary:chandana wrote exam in ambulance

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.