ലിജി ബി തോമസ്

June 09, 2020, 8:32 pm

വാട്ട്സാപ്പ്‌ ഉപയോഗിക്കുന്നവരെ ഭയപ്പെടുത്തുന്ന വാർത്ത, പുതിയ ഫീച്ചറിൽ സുരക്ഷാ വീഴ്ചയുണ്ടോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

Janayugom Online

വാട്സാപ്പ് ഉപയോക്താക്കളുടെ മൊബൈൽ നമ്പറുകൾ വാട്സാപ്പിന്റെ വെബ് പോർട്ടലിൽ നിന്നും ചോർന്നുവെന്ന് ഇന്ത്യക്കാരനായ ഒരു സ്വതന്ത്ര സൈബർ സുരക്ഷാ ഗവേഷകൻ പറഞ്ഞിരുന്നു. നമ്പറുകൾ എല്ലാം തന്നെ ഗൂഗിളിൽ കാണാൻ കഴിയുമെന്നും ഇത് കൂടുതലായും ബാധിച്ചിരിക്കുന്നത് യുഎസ്, യുകെ , ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണെന്ന് ബൗണ്ടി ഹണ്ടർ വേട്ടക്കാരൻ എന്നറിയപ്പെടുന്ന അതുൽ ജയരാമൻ അവകാശപ്പെടുന്നു. എന്നാൽ കണ്ടെത്തലുകൾ പൊതു ഇടത്തിൽ ലഭ്യമാക്കാൻ വാട്സാപ്പ് ഉപയോക്താക്കൾ തെരഞ്ഞെടുക്കുന്ന യുആർഎല്ലുകളുടെ ഒരു സെർച്ച് എൻജിൻ ആണ് അതിലുള്ളതെന്നും വാട്സാപ്പ് പ്രതികരിച്ചു.

വാട്സാപ്പ് നമ്പറുകൾ എങ്ങനെയാണ് ഗൂഗിളിൽ എത്തുന്നത്?

ക്യൂആർ കോഡ് സ്കാൻ ചെയ്തതിനു ശേഷം ഉപയോക്താക്കളെ ആഡ് ചെയ്യാൻ സുഹൃത്തുക്കളെ അനുവദിക്കുന്നതിന് വാട്സാപ്പ് അവതരിപ്പിച്ച ഈ പുതിയ ഫീച്ചർ യുആർഎല്ലിലേക്ക് നയിക്കും.ഇത് വഴി ഫീച്ച്റിൽ ക്ലിക്ക് ചെയ്തതിനു ശേഷം ചാറ്റിലേക്ക് പോകാൻ സാധിക്കുന്നു. ഈ ലിങ്ക് വാട്സാപ്പിൽ എൻക്രിപ്ട് ചെയ്തട്ടില്ലാത്തതിനാൽ എല്ലാവർക്കും ടെക്സ്റ്റ് രൂപത്തിൽ കിട്ടുമെന്നും ജയരാമൻ പറയുന്നു.

ഇതിനോട് വാട്സാപ്പിന്റെ പ്രതികരണം എന്താണ് ?

ഒരു ക്ലിക്ക് വഴി ചാറ്റിലേക്ക് പോകുന്ന ഫീച്ചറാണിത്. ഇതിൽ ഉപയോക്താവിന് തന്റെ ഫോൺ നമ്പർ ഉപയോഗിച്ച് യുആർഎൽ സൃഷ്ടിക്കാൻ സാധിക്കും. ഇതുവഴി എല്ലാര്ക്കും എളുപ്പത്തിൽ സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നു. എന്നാൽ ഈ കണ്ടെത്തലുകൾ ഒന്നും തന്നെ സമ്മാനങ്ങൾക്ക് അർഹമല്ലെന്നും
വാട്സാപ്പ് പറയുന്നു. വാട്സാപ്പ് ഉപയോക്താക്കൾക്ക് ആവശ്യമില്ലാത്ത മെസ്സേജുകൾ ഒരു ബട്ടൺ അമർത്തി ബ്ലോക്ക് ചെയ്യാൻ സാധിക്കുമെന്നും വാട്സാപ്പ് പ്രതികരിക്കുന്നു.

എന്താണ് ഫീച്ചറിൽ ക്ലിക്ക് ചാറ്റ് ചെയ്യുകയെന്നത്?

ഫോണുകളിലെ അഡ്രസ് ബുക്കുകളിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു ഫോൺ നമ്പറുമായി ചാറ്റ് ചെയ്യാൻ ഉപയോക്താവിനെ അനുവദിക്കുന്ന ഫീച്ചറുകളാണിത്. // wa.me/ എന്ന ലിങ്കിൽ ക്ലിക് ചെയ്താൽ രാജ്യത്തിൻറെ കോഡ് നൽകി അന്താരാഷ്ട്ര രീതിയിൽ ഒരാൾക്ക് ചാറ്റ് ചെയ്യാനുള്ള സൗകര്യം ലഭിക്കും. ഇതിൽ ഫോൺ നമ്പറുകൾ അന്താരാഷ്ട്ര രീതിയിലായിരിക്കും ലഭിക്കുക.

സ്ഥിരമായി വാട്സാപ്പ് ഉപയോഗിക്കുന്നവർ ഇനി ഭയപ്പെടേണ്ടതുണ്ടോ?

എല്ലാ ഉപയോക്താക്കൾക്കും ഇത് പ്രശ്നമായി മാറുന്നില്ല.ക്ലിക്ക് ചെയ്ത് ചാറ്റ് ചെയ്യാനുള്ള ലിങ്ക് സൃഷ്ടിച്ച് ട്വീറ്റിലൂടെയോ മറ്റേതെങ്കിലും പ്ലാറ്റ്ഫോമിലൂടെയോ ഷെയർ ചെയ്ത് പൊതുയിടത്തിൽ ലഭ്യമാക്കിയിട്ടുള്ളവർ മാത്രം പേടിച്ചാൽമതി.

Eng­lish sum­ma­ry; wtsapp feu­ture chat

you may also like this video;