Web Desk

വുഹാൻ

March 28, 2020, 5:51 pm

വുഹാൻ സാധാരണ നിലയിലേക്ക്; നിയന്ത്രണങ്ങള്‍ നീക്കി തുടങ്ങി

Janayugom Online

കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാൻ നഗരം സാധാരണ നിലയിലേയ്ക്ക്. നിയന്ത്രണങ്ങൾ ഭാഗികമായി നീക്കി. കോവിഡ് ബാധ രൂക്ഷമായതിനെ തുടർന്ന് മറ്റ് രാഷ്ട്രങ്ങൾ ലോക്ക് ഡൗണാകുമ്പോഴാണ് വുഹാൻ നിയന്ത്രണങ്ങൾ നീക്കുന്നത്. കുറച്ചു ദിവസം മുൻപ് വുഹാൻ നഗരമുൾപ്പെടുന്ന ഹുബെയ് പ്രവിശ്യയിലെ നിയന്ത്രണങ്ങൾ ഭാഗികമായി നീക്കിയിരുന്നു.

രണ്ട് മാസത്തെ ഐസൊലേഷന് ശേഷമാണ് നിയന്ത്രണങ്ങൾ പിൻവലിച്ചിരിക്കുന്നത്. വുഹാനിലെ റയിൽവേ സ്റ്റേഷനിൽ നിന്നും നിയന്ത്രങ്ങൾക്ക് ശേഷം വരുന്നവരുടെ ചിത്രവും പുറത്തു വന്നു. വുഹാനിൽ 50,000 പേർക്കാണ് രോഗബാധയേറ്റത്. 3000 പപേർ വൈറസ് ബാധയേറ്റ് മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം വുഹാനിലെ പുതിയ രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപെടുത്തിയിരുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ ചൈന തയാറായത്.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ വുഹാനിലെ റോഡുകൾ തുറന്നു. നഗരത്തിലെ റെയിൽവേ സ്റ്റേഷനുകളിലേക്ക് ട്രെയിനുകൾ എത്തിത്തുടങ്ങി. ഗ്രീൻ കാർഡുള്ളവർക്കാണ് യാത്ര അനുമതി. ഇറ്റലി , സ്പെയിൻ, അമേരിക്ക എന്നിവടിങ്ങളിൽ രോഗബാധിതരുടെ എണ്ണം വർധിച്ചു വരുകയാണ്. സ്‌പെയിനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6529 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

ENGLISH SUMMARY: Wuhan back to nor­mal condition

YOU MAY ALSO LIKE THIS VIDEO