6 November 2025, Thursday

വുഹാന്‍ ഓപ്പണ്‍: പെഗ്യൂള പ്രീക്വാര്‍ട്ടറില്‍

Janayugom Webdesk
വുഹാന്‍
October 8, 2025 10:02 pm

യുഎസിന്റെ ജെസീക്ക പെഗ്യൂള വുഹാന്‍ ഓപ്പണ്‍ വനിതാ ടെന്നീസ് ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ യുഎസിന്റെ തന്നെ ഹെയ്‌ലി ബാപ്ടിസ്റ്റെയെയാണ് പെഗ്യൂള തോല്പിച്ചത്. സ്കോര്‍ 6–4, 4–6, 7–6.
മറ്റൊരു മത്സരത്തില്‍ യുഎസിന്റെ ഇവ ജോവിച്ചും പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. സ്പാനിഷ് താരം ജെസീക്ക ബൗസാസ് മനെയ്റോയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇവ പരാജയപ്പെടുത്തിയത്. സ്കോര്‍ 6–4, 6–4.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.