Thursday
18 Jul 2019

വളര്‍ത്തുമൃഗങ്ങളെ മോഷ്ടിക്കുന്ന സംഘം വിലസുന്നു

By: Web Desk | Wednesday 5 December 2018 6:23 PM IST


cow

ഗൂഡല്ലൂര്‍:ദേവര്‍ഷോല പഞ്ചായത്തില്‍ വളര്‍ത്തുമൃഗങ്ങളെ മോഷ്ടിക്കുന്ന സംഘം വിലസുന്നു. പശു, ആട് തുടങ്ങിയവ മോഷണം പോകുന്നതു തുടര്‍ക്കഥയാകുകയാണ്. പാടന്തറ കാവതിവയലിലെ രാധാകൃഷ്ണന്റെ മൂന്ന് ആടുകളെ കഴിഞ്ഞ 17നു കാണാതായി. പോലീസ്‌സ്റ്റേഷനു സമീപം താമസിക്കുന്ന ചന്ദിരമല്ലന്റെ ഒന്നും എട്ടാംമൈല്‍ സ്വദേശി രാജുവിന്റെ മൂന്നും പശുക്കള്‍ കഴിഞ്ഞ ദിവസം മോഷണം പോയി. വനാതിര്‍ത്തിയില്‍ മേയാന്‍ വിട്ട പശുക്കളും കണാതായതില്‍ ഉള്‍പ്പെടും. പുലിയോ കടുവയോ പിടിച്ചതാണെന്ന സംശയത്തില്‍ ഉടമകളും നാട്ടുകാരും വനത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും അവശിഷ്ടംപോലും കണ്ടെത്താനായില്ല. മോഷ്ടാക്കളെ പിടികൂടണമെന്നു ആവശ്യപ്പെട്ടു നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.