അനിശ്ചിതത്വങ്ങൾക്ക് വിരാമം, സാരഥി ഡ്രൈവിങ്ങ് ലൈസൻസുകൾ ജില്ലയിൽ വിതരണം ആരംഭിച്ചു

Web Desk
Posted on June 12, 2019, 6:43 pm
ബിജു കിഴക്കേടത്ത്
മാനന്തവാടി: സാങ്കേതിക തടസ്സങ്ങളെ തുടർന്ന് ജില്ലയിൽ വിതരണം നിർത്തിവെച്ചിരുന്ന സാരഥി ഡ്രൈവിങ്ങ് ലൈസൻസുകൾ വിതരണം ആരംഭിച്ചു.2000 ത്തോളം ലൈസൻസുകളാണ് ജില്ലയിലെ ട്രാൻസ്പോർട്ട് ഓഫീസുകളിൽ വിതരണം ചെയ്യാനാകാതെ മാസങ്ങളായി കിടന്നിരുന്നത് വ്യാജ ലൈസൻസുകളും, ഒരു വ്യക്തി തന്നെ പല സംസ്ഥാനങ്ങളിൽ നിന്നും ലൈസൻസുകൾ കരസ്ഥമാക്കുന്നതും തടയുന്നതിനായാണ് കേന്ദ്ര മോട്ടോർ വാഹന വകുപ്പ് സാരഥി എകീകൃത ഡ്രൈവിങ്ങ്ലൈസൻസുകൾ നിർബന്ധമാക്കിയത്.ചിപ്പ്, ക്യു ആർ കോഡ് എന്നിവയുള്ള ലൈസൻസുകൾ നൽകാനാണ് തീരുമാനിച്ചത്.2018 ഡിസംബർ മുതൽ പുതിയ ലൈസൻസുകൾക്ക് അപേക്ഷ സ്വീകരിക്കുകയും ടെസ്റ്റുകൾ നടത്തുകയും ചെയ്തിരുന്നു.എന്നാൽ ചിപ്പുകൾ ഘടിപ്പിക്കുന്നതിന് ടെൻഡർ ക്ഷണിച്ചപ്പോൾ സ്വകാര്യ  കമ്പനികൾ തമ്മിൽ  മത്സരം ഉടലെടുക്കുകയും  ഒരു കമ്പനി ഉടമ  കോടതിയെ സമീപിക്കുകയും ചിപ്പുകൾ ഘടിപ്പിച്ച ലൈസൻസുകൾ നൽകുന്നത് കേരള ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്ത തൊടെയാണ് ലൈസൻസ് വിതരണം അനിശ്ചിതത്വത്തിലായത്. ഇതൊടെ ടെസ്റ്റ് പാസ്സായവർക്ക് ഓഫീസുകളിൽ നിന്നും സ്ളിപ്പുകൾ  നൽകുകയായിരുന്നു.ചിപ്പ് ഒഴിവാക്കി ക്യു ആർ കോഡ്, ഏത് വിഭാഗത്തിൽപ്പെട്ട വാഹനം ഓടിക്കുന്നതിനാണോ ലൈസൻസ് ഈ വാഹനത്തിന്റെ ചിഹ്നം, സംസ്ഥാനം, ട്രാൻസ്പോർട്ട് ഓഫീസ് കോഡ്, ഇന്ത്യ മുഴുവനായി എകീകരിച്ച നമ്പർ എന്നിവ അടയാളപ്പെടുത്തിയ     പുതിയ ലൈസൻസുകളിൽ തയ്യാറാക്കിയ തൊടെ പുതിയ ലൈസൻസുകൾ വിതരണം ചെയ്യാൻ ആരംംഭിച്ചിരിക്കുന്നത്. സാരഥിയിൽ ഒരു സംസ്ഥാനത്ത് ലൈസൻസ് ലഭിച്ചയാൾക്ക് വെറൊരു സംസ്ഥാനത്തും ലൈസൻസ് ലഭിക്കില്ലെന്നതാണ് പുതിയ പരിഷ്ക്കാരത്തിന്റ് പ്രത്യേകത. കഴിഞ്ഞ ഡിസംബർ മുതൽ ഈ വർഷം മെയ് 31 വരെ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായവർക്ക് അതാത് ട്രാൻസ്പോർട്ട് ഓഫീസുകളിൽ ബുധനാഴ്ചകളിൽ ലൈസൻസ് വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.