ചരിത്ര പ്രാധാന്യമുള്ള സന്ദര്‍ശനം ഷി ജിന്‍ പിങ് ഉത്തരകൊറിയയയില്‍

Web Desk
Posted on June 20, 2019, 5:15 pm

ചരിത്ര പ്രാധാന്യമുള്ള സന്ദര്‍ശനം , ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ഉത്തരകൊറിയയയില്‍ . രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഷി ജിന്‍ പിങ് എത്തിയിരിക്കുന്നത്. പതിനാല് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ചൈനീസ് പ്രസിഡന്റ് ഉത്തരകൊറിയ സന്ദര്‍ശിക്കുന്നത്. 1949 ലാണ് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിച്ചത്.അതിനുശേഷം നാല് തവണ മാത്രമാണ് ചൈനീസ് പ്രസിഡന്റ് ഉത്തരകൊറിയ സന്ദര്‍ശിച്ചിട്ടുള്ളത്.

അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ നടന്ന ഉച്ചകോടി വിജയിക്കാതെപോയതും അമേരിക്കയും ചൈനയും വ്യാപാരവിഷയത്തില്‍  പിണങ്ങിനില്‍ക്കുന്നതും  മൂലം ഷി  ജിന്‍പിങ് ഉത്തര കൊറിയക്ക് പോയതിന് ഏറെപ്രാധാന്യം കല്‍പിക്കപ്പെടുന്നുണ്ട്.

വ്യാപാര പങ്കാളി എന്ന നിലയില്‍ ചൈന ഉത്തരകൊറിയക്ക് ഏറെ പ്രാധാന്യമുള്ള രാജ്യമാണ്.മേഖലയിലെ ശാന്തിക്ക് ഉത്തരകൊറിയയുടെ മിസൈല്‍  പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കേണ്ടത് ചൈനക്കും ആവശ്യമാണ്. ഉത്തരകൊറിയയുടെ ആണവസ്വപ്നങ്ങ ളാണ് ചൈനക്ക് അനിഷ്ടമുണ്ടാക്കിയിരുന്നത്.

2018 ല്‍ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ്ങ് ഉന്‍ നാല് തവണ ചൈന സന്ദര്‍ശിച്ചിരുന്നു.ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തലാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. ജപ്പാനില്‍ ഏ20 ഉച്ചകോടി നടക്കുന്നതിന് ഒരാഴ്ച മുന്‍പാണ് ഷി ജിന്‍ പിങ്ങിന്റെ ഉത്തരകൊറിയന്‍ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. കൂടാതെ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ജപ്പാനില്‍ ചര്‍ച്ചയാകുമെന്നും സൂചനയുണ്ട്.