Saturday
23 Feb 2019

ഷവോമിയുടെ എംഐ എവണ്‍ പൊട്ടിത്തെറിച്ചു

By: Web Desk | Thursday 4 October 2018 11:38 AM IST


ന്യൂഡല്‍ഹി: ഷവോമിയുടെ എംഐ എവണ്‍ സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ചു. ചാര്‍ജിനിട്ടിരുന്നതിനിടയിലാണ് ചാര്‍ജിംഗിനിടയിലാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. എട്ടുമാസം മുമ്പാണ് ഫോണ്‍ വാങ്ങിയതെന്ന് ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. ആദ്യമായാണ് എംഐ എവണ്‍ പെട്ടിത്തെറിച്ചുവെന്ന കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാത്രി ഫോണ്‍ ചാര്‍ജിനിട്ടതിനുശേഷം ഉറങ്ങുമ്പോളാണ് പൊട്ടിത്തെറി. ഫോണ്‍ പൂര്‍ണമായും നശിച്ച നിലയിലാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തിലാണ് ഷവോമി എംഐ എവണ്‍ പുറത്തിറക്കിയത്. 3,080 എംഎഎച്ച് ബാറ്ററിയുള്ള ഫോണ്‍ 4ജിബി റാം ശേഷിയിലും 64 ജിബി ഇന്‍റേണല്‍ മെമ്മറിയിലുമാണ് എത്തിയത്.