Monday
23 Sep 2019

ഷവോമി കളംമാറ്റി ചവിട്ടുന്നു, ഈ ഫോണ്‍ വിപണിയിലെത്തുന്നതോടെ പല വമ്പന്മാരുടെയും കച്ചവടത്തിന് പൂട്ട് വീണേക്കും

By: Web Desk | Wednesday 10 July 2019 11:07 AM IST


ഒരു മികച്ച വിപണിയാണെന്ന് മനസ്സിലാക്കി തന്നെയാണ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികളെല്ലാം ഇന്ത്യയെ ഉന്നംവെയ്ക്കുന്നത്.  എന്നാല്‍ ഷവോമിയുടെ സ്ഥാനം മറ്റുള്ളവരെക്കാള്‍ ഒരുപടി മുന്നിലാണെന്ന് മാത്രം. എന്നാല്‍ പ്രീമിയം ഫോണുകളുടെ ശ്രേണിയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ ഷവോമിക്ക് കഴിഞ്ഞിട്ടില്ലായെന്നതാണ് വാസ്തവം.  ഈ ചീത്തപ്പേരും പഴങ്കഥയാക്കാനുള്ള തയ്യാറെടുപ്പിലാണ് ഷവോമി. ഇതിനായി ഇവര്‍ വിപണിയിലെത്തിക്കുന്നത്  റെഡ്മി കെ20 പ്രോ, കെ20 സ്‌പോര്‍ട് മോഡലുകളാണ്.  ജൂലൈ 17 ന് ഈ മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Redmi K20 Pro

ഇതിനോടകം തന്നെ പ്രീമിയം ഫോണുകളില്‍ ശ്രദ്ധ പിടിച്ചുപറ്റിയ വണ്‍പ്ലെസ്സിനെ തന്നെയാണ് ഷവോമി ലക്ഷ്യമിടുന്നത്. വണ്‍പ്ലെസ് സെവന്‍ പ്രോയുടെ എതിരാളിയായാണ് കെ20  എത്തുന്നത്. മുന്തിയയിനം ഫോണുകളിലെ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി കുറഞ്ഞ വിലയ്ക്ക് നല്‍കിയാണ് വണ്‍പ്ലെസ് പ്രീമിയം ഫോണുകളുടെ വിപണിയില്‍ പേര് പിടിച്ചുപറ്റിയത്. അപ്പോള്‍ ആ വണ്‍ പ്ലെസിനെ പിടിക്കണമെങ്കില്‍ ഷവോണി അതിലും കുറഞ്ഞ വിലയിലാകണം ഫോണ്‍ വിപണിയില്‍ എത്തിക്കേണ്ടത്. ഇതേ തന്ത്രം ഉപയോഗിച്ച് തന്നെയാണ് ഷവോമി കെ20 സീരിയസുകളെ വിപണിയിലെത്തുന്നത്.

അടുത്തിടെ  പുറത്തിറക്കിയ വില കൂടിയ വണ്‍പ്ലസ് പ്രോ മോഡലിന്റെ പകുതിയോ അതില്‍ തഴെയോ ആയിരിക്കും കെ20 പ്രോ മോഡലുകളുടെ വില തുടങ്ങുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Image result for xiaomi k20

റെഡ്മി സീരിസില്‍ ആദ്യമായാണ് സ്‌നാപ്ഡ്രാഗണ്‍ 8XX സീരിസിലെ ചിപ്പുമായി ഒരു ഫോണ്‍ ഇറങ്ങുന്നതെന്നാണ് കെ20 സീരിയസുകളുടെ പ്രത്യേകത. ഇപ്പോള്‍ ഉള്ളതില്‍ ഏറ്റവും ശക്തിയേറിയ സ്‌നാപ്ഡ്രാഗണ്‍ 855 ആണ് ഫോണിനു നല്‍കിയിരിക്കുന്നത്. മറ്റൊരു സവിശേഷത ഇത് റെഡ്മി സീരിസില്‍ ആദ്യമായി ട്രിപ്പിള്‍ ക്യാമറ സെറ്റ്-അപ്പുമായി ഇറങ്ങുന്നു എന്നതാണ്. അതു കൂടാതെയാണ് പോപ്-അപ് സെല്‍ഫി ക്യാമറ. ഇതോടെ തീര്‍ത്തും ബെസല്‍ ഇല്ലാത്ത സ്‌ക്രീനും ലഭ്യമാകും. ഇതിനെല്ലാം പുറമെ സ്‌ക്രീനിനുള്ളിൽ പിടിപ്പിച്ച ഫിംഗര്‍പ്രിന്റ് സ്‌കാനറും ഈ ഫോണിന്‍റെ പ്രത്യേകതയാണ്. ഇത്രയും ഫീച്ചറുകള്‍ ഈ ഫോണില്‍ ഉള്‍ക്കൊള്ളിക്കുമ്പോള്‍ തന്നെ മനസ്സിലാകും വണ്‍ പ്ലെസ്സിന് പിടിച്ചുലയ്ക്കാന്‍ തന്നെയാണ് കെ20 സീരിയസുകള്‍ എത്തുന്നതെന്ന്.

Image result for xiaomi k20

കെ20 പ്രോയുടെ ക്യാമറ സിസ്റ്റം മികച്ച പ്രകടനം കാഴ്ചവച്ചാല്‍ വണ്‍പ്ലസിന് ശക്തനായ എതിരാളി അവതരിച്ചതായി കരുതാമെന്നാണ് പൊതുവെയുള്ള അഭിപ്രായം. ക്യാമറ പ്രകടനത്തിന്റെ കാര്യത്തില്‍ ഷോമിയുടെ മുന്‍ മോഡലുകളെ കൈവിട്ടത് സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനമാണ്. ഇത്തവണ അതു പരിഹരിക്കപ്പെട്ടാല്‍ വണ്‍പ്ലസുമായി നേരിട്ടൊരു മല്‍പ്പിടുത്തം തന്നെ നടന്നേക്കുമെന്നാണ് കരുതുന്നത്. ഇതെല്ലാം മുന്നില്‍കണ്ട് വണ്‍പ്ലസ് തങ്ങളുടെ 7 പ്രോ മോഡലിന്റെ ക്യാമറയ്ക്ക് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നല്‍കിയിരുന്നു.

ഫുള്‍ സ്‌ക്രീന്‍ ഡിസൈനില്‍, പോപ്പ് അപ്പ് ക്യാമറ, 4000 എംഎഎച്ച് ബാറ്ററി പ്രത്യേകതകളോടെയാണ് കെ 20 സീരിയസ്  ഫോണുകള്‍ എത്തുന്നത്.

Related News