7 November 2024, Thursday
KSFE Galaxy Chits Banner 2

സൂപ്പര്‍ നോവ പ്രകാശരശ്മികൾ പിടിച്ചെടുത്ത് എക്സ്പോസാറ്റ്

Janayugom Webdesk
ബംഗളൂരു
January 11, 2024 11:33 pm

സൂപ്പര്‍ നോവയുടെ അവശിഷ്ടങ്ങളില്‍നിന്നുള്ള പ്രകാശരശ്മികൾ പിടിച്ചെടുത്ത് ഇന്ത്യയുടെ ആദ്യത്തെ എക്സ്-റേ പോളാരിമെട്രിക് ദൗത്യമായ എക്സ്പോസാറ്റ്. ഉപഗ്രഹത്തിലെ എക്സ്എസ്പെക്റ്റ് (എക്‌സ്-റേ സ്‌പെക്‌ട്രോസ്‌കോപ്പി ആന്റ് ടൈമിങ്) എന്ന ഉപകരണമാണ് സൂപ്പര്‍ നോവ അവശിഷ്ടങ്ങളില്‍നിന്നുള്ള ആദ്യ പ്രകാശം പിടിച്ചെടുത്തത്. 

സൂപ്പര്‍ നോവ അവശിഷ്ടമായ കസിയോപ്പിയ എയുടെ പ്രാഥമിക നിരീക്ഷണമാണ് എക്സ്എസ്‌പെക്റ്റ് നടത്തിയത്. സൂപ്പര്‍ നോവകളിലെ പ്രകാശ രശ്മികളില്‍ അടങ്ങിയ മഗ്‌നീഷ്യം, സിലിക്കണ്‍, സള്‍ഫര്‍, ആര്‍ഗോണ്‍, കാത്സ്യം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള പഠനം തുടരുന്നതായും ഐഎസ്ആര്‍ഒ അറിയിച്ചു. 

ജനുവരി അഞ്ചിനാണ് എക്സ്എസ്പെക്റ്റ് ഈ പരീക്ഷണം ആരംഭിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ജനുവരി ഒന്നിനായിരുന്നു എക്സ്പോസാറ്റിന്റെ വിക്ഷേപണം. പോളിക്സ് എന്ന ഒരു പേലോഡ് കൂടി പേടകത്തിലുണ്ട്.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ യു ആര്‍ റാവു സാറ്റലൈറ്റ് സെന്ററിലാണ് എക്സ്എസ്പെക്റ്റ് വികസിപ്പിച്ചത്. അഞ്ചു വര്‍ഷമാണ് എക്സ്പോസാറ്റിന്റെ കാലാവധി. തമോ ഗര്‍ത്തങ്ങള്‍, ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍, നെബുലകള്‍, പള്‍സാറുകള്‍ എന്നിവയെക്കുറിച്ച് പഠിക്കുന്നതിനാണ് എക്സ്പോസാറ്റ് വിക്ഷേപിച്ചത്. 2021ല്‍ നാസ തമോഗര്‍ത്തങ്ങളെക്കുറിച്ച് പഠിക്കുന്നതിന് ഒരു പേടകം ബഹിരാകാശത്ത് എത്തിച്ചിരുന്നു.

Eng­lish Summary;Xposat cap­tures super­no­va light rays
You may also like this video

TOP NEWS

November 7, 2024
November 7, 2024
November 7, 2024
November 6, 2024
November 6, 2024
November 6, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.