എകെഎസ്ടിയുവും ജനയുഗം സഹപാഠിയും ചേർന്ന് സംഘടിപ്പിക്കുന്ന അറിവുത്സവം വിജ്ഞാന പരീക്ഷയുടെ സംസ്ഥാന തല മത്സരം ഇന്ന് ആരംഭിക്കും. എൽപി, യുപി വിഭാഗം കുട്ടികൾക്കുള്ള മത്സരങ്ങളാണ് ഇന്ന് ഓൺലൈനായി നടക്കുന്നത്. രാവിലെ 10 ന് ഓരോ ജില്ലയിലേയും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രത്തിൽ, ജില്ലാ തല മത്സരത്തിൽ ഒന്നും, രണ്ടും സ്ഥാനത്തിന് അർഹത നേടിയവരാണ് മത്സരാർത്ഥികളായി പങ്കെടുക്കുക. ഇവരിൽ വിജയികളാകുന്നവർക്ക് ജനുവരി ഒമ്പതിന് കൊല്ലത്തു വച്ച് നടക്കുന്ന ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം നേരിട്ടുള്ള മത്സരത്തിലെ (ഓഫ് ലൈനിൽ) വിജയികൾക്കൊപ്പം സമ്മാനങ്ങൾ വിതരണം ചെയ്യും.
ജില്ലാ തലത്തിൽ ഓൺലൈൻ മത്സരത്തിൽ വിജയിച്ച ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും ഇന്ന് നടക്കുന്ന പ്രൈമറി വിഭാഗം സംസ്ഥാന തല മത്സരത്തിനു ശേഷം അതത് കേന്ദ്രങ്ങളിൽ വച്ച് വിതരണം നടത്തും.
English summary: Arivullsavam state level competitions