യാഹു ഗ്രൂപ്പ് അടച്ചുപൂട്ടുന്നു; വെബ്സൈറ്റും ഇമെയിലും ലഭ്യമാകില്ല

Web Desk

വാഷിംഗ്ടണ്‍

Posted on October 14, 2020, 1:41 pm

യാഹു ഗ്രൂപ്പ് അടച്ചുപൂട്ടുന്നു. 2020 ഡിസംബര്‍ 15 ഓടെ 19 വര്‍ഷത്തെ പാരമ്പര്യമുള്ള യാഹൂ ഗ്രൂപ്പിന്റെ ഡിസ്കഷന്‍ ബോര്‍ഡ് പ്ലാറ്റ്ഫോമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അവസാനമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കമ്പനി ബിസിനസിന്റെ മറ്റ് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ തുടര്‍ന്ന് മറ്റ് സേവനങ്ങള്‍ ലഭ്യമാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യാഹൂ ഗ്രൂപ്പിന്റെ ഉപയോഗത്തില്‍ ക്രമാതീതമായ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നും യാഹൂ പ്രസ്താവനയില്‍ പറയുന്നു.

അതേകാലയളവില്‍ തന്നെ ഉപയോക്താക്കള്‍ വിശ്വാസ്യതയുള്ള ഉള്ളടക്കം തേടുന്നതിനാല്‍ ഞങ്ങളുടെ സ്ഥാപനങ്ങളിലെല്ലാം ഉപയോക്താക്കളുടെ വ്യാപകമായ ഇടപെടലുണ്ടായിരുന്നുവെന്നും കമ്പനി പറയുന്നു. ഡിസംബര്‍ 15 മുതല്‍ ഉപയോക്താക്കള്‍ക്ക് ഇനി പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കാനോ ഗ്രൂപ്പുകളില്‍ നിന്ന് മെയിലുകള്‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയില്ല. യാഹൂ വെബ്സൈറ്റും ഏറെക്കാലത്തേക്ക് ലഭ്യമാകില്ല.

യാഹൂ അടച്ചുപൂട്ടിയ ശേഷം ഉപയോക്താക്കള്‍ ഇമെയില്‍ അയയ്ക്കാന്‍ ശ്രമിച്ചാല്‍ മെസേജ് ലക്ഷ്യ സ്ഥാനത്തേക്ക് എത്തുകയില്ല. മെസേജ് അയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടതായി ചൂണ്ടിക്കാണിച്ച്‌ മെസേജ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നേരത്തെ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുള്ള മെസേജുകള്‍ നീക്കം ചെയ്യാന്‍ കഴിയില്ല. നിലവിലെ യാഹൂ ഗ്രൂപ്പ് ഉപയോക്താക്കള്‍ക്ക് ബന്ധം തുടരാന്‍ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഗൂഗിള്‍ ഗ്രൂപ്പുകള്‍, ഗ്രൂപ്പ്സ് ഐഒ, എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നും യാഹൂ ഗ്രൂപ്പ് വ്യക്തമാക്കി.

Eng­lish sum­ma­ry; Yahoo Groups to shut down on Decem­ber 15

You may also like this video;