Friday
22 Feb 2019

യാത്രാമൊഴി

By: Web Desk | Sunday 11 February 2018 1:25 AM IST

പവിത്രന്‍ തീക്കുനി

ഒരു ചില്ലക്ഷരത്തിന്റെ സന്ധ്യയില്‍
പിരിയുവാന്‍ ജന്മമെടുത്തു നില്‍ക്കവെ
ഒരു ചേക്കുപക്ഷി ചിലച്ചുപറന്നുവോ
ഒരു കടല്‍ കൊക്കില്‍ കുരുക്കി മറഞ്ഞുവോ
ഒരു പൂവടര്‍ന്നതിന്‍ മിഴിനീരുകൊണ്ടീ
ചക്രവാളങ്ങള്‍ ചുവന്നു തുടുത്തുവോ
ഒരു മീന്‍ പിടച്ചില്‍ കരയെ വിഴുങ്ങി
മറവിയില്‍ നീല ജലാശയം തിളച്ചുവോ
ഒരു മൗനത്തിന്റെ തണുപ്പില്‍ നാമിനി
കുഴിവെട്ടി മൂടുക നമ്മെ പരസ്പരം!

Photo Courtesy: DC