18 March 2024, Monday

യാത്രാ ഡോട് കോമിന്റെ ടെക്‌നോളജി ഇന്നവേഷന്‍ ഹബ് കൊച്ചിയില്‍ തുറന്നു

കൊച്ചി
July 25, 2022 8:52 pm

ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ യാത്രാ ഡോട് കോമിന്റെ ടെക്‌നോളജി ഇന്നവേഷന്‍ ഹബ് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ തുറന്നു. 50 സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍ക്ക് ജോലി ചെയ്യാനാവശ്യമായ സൗകര്യങ്ങളുള്ള പുതിയ ഹബ് ഇന്‍ഫോപാര്‍ക്ക്‌സ് കേരള സിഇഒ ജോണ്‍ എം തോമസ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. ട്രാവല്‍ ടെക്‌നോളജിയുടെ ഭാവിയില്‍ നിര്‍ണായകപങ്കു വഹിക്കാന്‍ പോകുന്ന ഒരു സ്ഥാപനം ഇന്‍ഫോപാര്‍ക്കിലെത്തിയത് ആവേശകരമായ കാര്യമാണെന്ന് ജോണ്‍ എം തോമസ് പറഞ്ഞു.

യാത്രാ ഓണ്‍ലൈന്‍, യാത്രാ ഫ്രെയ്റ്റ് എന്നിവയുടെ ഭാവികാല പ്രവര്‍ത്തനങ്ങളില്‍ കൊച്ചി ഹബിന് വലിയ പ്രധാന്യമുണ്ടാകുമെന്ന് കൊച്ചിയിലെ ടെക്‌നോളജി ഇന്നവേഷന്‍ ഹബ് ഹെഡായ ശ്രീജ രാമചന്ദ്രന്‍ പറഞ്ഞു. നിയമന നടപടികള്‍ പുരോഗമിക്കുകയാണ്. ജൂലൈ 30, ഓഗസറ്റ് 2, 3 തീയതികളില്‍ വിര്‍ച്വല്‍ ഇന്റര്‍വ്യൂകളും വാക്ക്-ഇന്‍-ഇന്റര്‍വ്യുകളും നടക്കും. പുതുതായി പഠിച്ചിറങ്ങിയ എന്‍ജിനീയറിംഗ് ബിരുദധാരികളെയും നിയമിച്ചിട്ടുണ്ട്. ജോലിയ്ക്കുള്ള അപേക്ഷകള്‍ [email protected] എന്ന ഇ‑മെയില്‍ വിലാസത്തിലും അയക്കാം.

Eng­lish Sum­ma­ry: Yatra.com’s Tech­nol­o­gy Inno­va­tion Hub opened in Kochi

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.