Web Desk

കൊച്ചി

April 21, 2021, 5:54 pm

ഇനി പുസ്തകങ്ങൾ കേൾക്കും കാലം

Janayugom Online

പുസ്തകം വായിക്കുക എന്നതിനപ്പുറം ഇനി പുസ്തകം കേട്ടുവെന്ന് പറഞ്ഞാൽ തെറ്റിദ്ധരിക്കരുത്‌. പുസ്തകം വരും മുമ്പു തന്നെ അതിന്റെ ഓഡിയോ പുസ്തകം വന്നുതുടങ്ങി .പുസ്തകരൂപത്തില്‍ വരും മുമ്പേ രാജീവ് ശിവശങ്കറിന്റെ നോവല്‍ റെബേക്കയുടെ ഓഡിയോ ബുക് ഏപ്രില്‍ 16‑ന് എത്തിയപ്പോള്‍ ജയചന്ദ്രന്‍ മൊകേരിയുടെ കടല്‍നീല ഏപ്രില്‍ 23 എത്തും . സ്റ്റോറിടെല്‍ ആപ്പിലാണ് പുസ്തകരൂപത്തില്‍ വരുന്നതിനു മുമ്പു തന്നെ ഈ രണ്ട് പുസ്തകങ്ങളും ഇപ്പോള്‍ ഓഡിയോ രൂപത്തില്‍ എത്തിയിരിക്കുന്നത്.പുസ്തകത്തിന്റെ അച്ചടി പതിപ്പ് പുറകെ വരും

വരിക്കാരായിച്ചേര്‍ന്ന് കേള്‍ക്കാവുന്ന 5 ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങളുടേയും ഇ‑ബുക്സിന്റേയും സ്ട്രീമീംഗ് സേവനം ലഭ്യമാക്കുന്ന ലോകത്തിലെത്തന്നെ ഇത്തരത്തില്‍പ്പെട്ട ഏറ്റവും വലിയ സേവനദാതാവാണ് സ്വീഡിഷ് കമ്പനിയായ സ്റ്റോറിടെല്‍. കേരളത്തെ ഞെട്ടിച്ച ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് രാജീവ് ശിവശങ്കര്‍ തന്റെ പുതിയ ത്രില്ലര്‍ നോവല്‍ നെയ്തെടുത്തിരിക്കുന്നത്. പുഞ്ചക്കുറിഞ്ഞി എന്ന കുഗ്രാമത്തിലെ പത്തേക്കര്‍ എന്ന വീട്ടില്‍ തനിച്ചു താമസിക്കുന്ന വൃദ്ധയായ വിധവ റെബേക്കയാണ് നോവലിലെ നായിക. മാതൃഭൂമി കഥ അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ് തുടങ്ങിയവ നേടിയിട്ടുള്ള രാജീവിന്റെ മറ്റു കൃതികള്‍ തമോവേദം, മറപൊരുള്‍, പ്രാണസഞ്ചാരം, നാഗഫണം, ദൈവമരത്തിലെ ഇല, പെണ്ണരശ്, കല്‍പ്രമാണം, കുഞ്ഞാലിത്തിര തുടങ്ങിയവയാണ്. ഇതില്‍ കുഞ്ഞാലിത്തിര, നാഗഫണം, തമോവേദം, പ്രാണസഞ്ചാരം എന്നിവ സ്റ്റോറിടെലില്‍ നേരത്തേ ലഭ്യമാണ്.

മാലിയില്‍ അധ്യാപകനായിരിക്കെ ചെയ്യാത്ത കുറ്റത്തിന് തടവുശിക്ഷ അനുഭവിച്ചതിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച കോഴിക്കോട് മൊകേരി സ്വദേശിയായ ജയചന്ദ്രന്റെ ജയില്‍ അനുഭവങ്ങളുടെ പുസ്തകമായ തക്കിജ്ജ ഏറെ പ്രശസ്തമാണ്. ഇത് സാഹിത്യ അക്കാദമി അവാര്‍ഡും നേടിയിരുന്നു. ജയില്‍ജവാസിനു ശേഷമുള്ള തന്റെ ജീവിതമാണ് നാളെ ആദ്യം ഓഡിയോ പുസ്തകമായെത്തുന്ന കടല്‍നീലം. കര്‍ണാടക സംഗീതജ്ഞന്‍ കൂടിയായ രാജീവ് നായരാണ് കടല്‍നീലം വായിച്ചിരിക്കുന്നത്.

ENGLISH SUMMARY:YEAR OF BOOKS
You may also like this video