പരാജയകാരണങ്ങള്‍ വിലയിരുത്തും ; യെച്ചൂരി

Web Desk
Posted on May 23, 2019, 6:51 pm

ന്യൂഡല്‍ഹി : വലിയ തിരിച്ചടി സിപിഐ എമ്മിന് ഈ തെരഞ്ഞെടുപ്പില്‍ സംഭവിച്ചിട്ടുണ്ടെങ്കിലും

കാരണങ്ങള്‍ പരിശോധിക്കുകയും സ്വയം വിമര്‍ശനപരമായി വിലയിരുത്തുകയും ചെയ്യുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനാ ധിപത്യത്തില്‍ ജനങ്ങളുടെ വിധി അന്തിമമാണെന്നും അദ്ദേഹം പറഞ്ഞു.

വലിയ വെല്ലുവിളിയാണ് മുന്നിലുള്ളതെന്ന് തിരിച്ചറിയുന്നു. ഈ മാസം 26 ‚27 തീയതികളില്‍ പോളിറ്റ് ബ്യൂറോ ചേരുന്നുണ്ട്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് കൂടുതല്‍ ആഴമേറിയ വിശകലനങ്ങള്‍ അവിടെ നടക്കും.ജൂണില്‍ കേന്ദ്ര കമ്മറ്റിയും ചേരും, പ്രത്യയശാസ്ത്രപരമായ കൂടുതല്‍ കാര്യങ്ങളും  ചര്‍ച്ചയാകും.

രാജ്യത്തിന്റെ ഒത്തൊരുമയ്ക്ക് എല്ലാവരും ഐക്യത്തോടെ മുന്നോട്ടുവരണമെന്നും  ജനങ്ങളോട് യെച്ചൂരി അഭ്യര്‍ഥിച്ചു. പാര്‍ലമെന്ററി ജനാധിപത്യത്തെയും ഭരണഘടന വിശ്വാസ്യതയേയും സംരക്ഷിക്കാനും ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും എല്ലാവരും ഒരുമിക്കണമെന്നും യെച്ചൂരി പറഞ്ഞു. ഇടതുപക്ഷത്തിന് വോട്ടുചെയ്ത എല്ലാവര്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം വിശദീകരിച്ചു.