24 April 2024, Wednesday

Related news

April 8, 2024
April 6, 2024
March 11, 2024
March 8, 2024
February 29, 2024
February 27, 2024
January 31, 2024
January 28, 2024
January 13, 2024
January 4, 2024

ഒരു നേതാവിന്‍റെ കീഴിലായിരിക്കില്ല 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം മത്സരിക്കുന്നതെന്ന് യെച്ചൂരി

Janayugom Webdesk
ന്യൂഡല്‍ഹി
September 14, 2022 2:59 pm

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയേയും, പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും നേരിടുന്നത് പ്രതിപക്ഷ നിര ഒരു നേതാവിന്‍റെ കീഴിലല്ലെന്ന് സപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയുനേതാവുമായ നിതീഷ് കുമാറുമായി നടത്തിയ ചര്‍ച്ചയെ സംബന്ധിച്ച് പരാമര്‍ശിക്കുകയായിരുന്നു യെച്ചൂരി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കാനായി പ്രതിപക്ഷ നേതാക്കളെ കണ്ട് ആശയവിനിമയം നടത്തികൊണ്ടിരിക്കുകയാണ് നിതീഷ് കുമാര്‍. ഒരു നേതാവിനെ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ചരിത്രമില്ലെന്നും യെച്ചൂരി സൂചിപ്പിക്കുന്നു. 1996ല്‍ ദേവഗൗഡ പ്രധാനമന്ത്രിയായി തിരഞ്ഞെടുപ്പിനുശേഷമാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിശ്ചയിച്ചത്.

1998ല്‍വാജ്പോയ് പ്രധാനമന്ത്രിയായി അദ്ദേഹത്തെ തെര‍ഞ്ഞെടുപത്തതിനുശേഷമാണ് എന്‍ഡിഎ രൂപീകരിച്ചത്. 2024ല്‍ മന്‍മോഹന്‍സിങ്ങ് പ്രധാനമന്ത്രിയായി . അതിനുശേഷമാണ് ഐക്യപുരോഗമനസഖ്യം രൂപീകരിച്ചത്.എന്നാൽ തമിഴ്‌നാട്ടിലെ പോലെ എല്ലാ മതേതര ശക്തികളും ഒന്നിച്ച് ആ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ ശക്തിയായി മാറുന്നതുപോലെ സംസ്ഥാന തലത്തിൽ തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ പ്രധാന പാർട്ടികൾ ഏതെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന പാർട്ടികളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: Yechury said that the oppo­si­tion will not con­test the 2024 Lok Sab­ha elec­tions under one leader

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.