യെദ്യൂരപ്പ വിശ്വാസവോട്ട് നേടി

Web Desk
Posted on July 29, 2019, 11:57 am

ബെംഗളൂരു: കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. ശബ്ദവോട്ടോടെയാണ് യെദ്യൂരപ്പ അവതരിപ്പിച്ച വിശ്വാസ പ്രമേയം നിയമസഭയില്‍ പാസായത്. പിന്നാലെ ധനബില്ലും അവതരിപ്പിച്ചു. മുന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ബില്ലാണ് സഭയില്‍ അവതരിപ്പിക്കുകയെന്നും അതില്‍ നിന്നും ഒരു വരി പോലും മാറ്റിയിട്ടില്ലെന്നും യെദ്യൂരപ്പ സഭയില്‍ പറഞ്ഞു.

YOU MAY LIKE THIS VIDEO ALSO