മഴ കനക്കും: പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

Web Desk

തിരുവനന്തപുരം

Posted on August 01, 2020, 8:18 pm

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായതോ, അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യത. നാളെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം ഒഴികെയുള്ള പത്ത് ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി. കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതോടെ മഴ ശക്തമായേക്കും. കേരള-കര്‍ണ്ണാടക തീരത്ത് കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്ററാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാനീരിക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഓഗസ്റ്റ് നാലോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാഹചര്യം ശക്തിപ്പെടുകയാണെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ന്യൂനമർദ്ദത്തിൻ്റെ സ്വാധീനത്താൽ കേരളത്തിൽ മൺസൂൺ കാറ്റിൻ്റെ വേഗവും കാലവർഷത്തിൻ്റെ ശക്തിയും വർധിക്കുമെന്ന് മുന്നറിയിപ്പും നൽകുന്നു. അങ്ങനെയെങ്കിൽ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കാണ് സാധ്യത. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാലാവസ്ഥ വ്യതിയാനങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം ഒഴികെയുള്ള പത്ത് ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 11 ജില്ലകളിലും, ബുധനാഴ്ച്ച 13 ജില്ലകളിലും യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 3 ന് ഇടുക്കി, കോഴിക്കോട് ജില്ലകളിലും ഓഗസ്റ്റ് 4 ന് കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓഗസ്റ്റ് 5 ന് കോട്ടയം, ഇടുക്കി, കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും ദുരന്തനിവാരണ അതോറിറ്റി ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റെർ പേജുകളും സന്ദര്‍ശിക്കാം.

 

Sub: Heavy rain alert in 11 dis­tricts

 

You may like this video also