സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയില്‍ ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട് ജില്ലകളൊഴികെ മറ്റ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരും.
അതേസമയം കാലവര്‍ഷക്കാറ്റ് തെക്കൻ ജില്ലകളിൽ കരതൊട്ടെങ്കിലും ഇതുവരെയും ശക്തി പ്രകടമായിട്ടില്ല. ആവശ്യത്തിലധികം വേനൽ മഴയും പിന്നീട് ടൗട്ടെ, യാസ് ചുഴലിക്കാറ്റുകളുടെ പ്രഭാവമുണ്ടായതിനും പിന്നാലെ കാലവർഷം എത്തുമെന്നായിരുന്നു ആദ്യത്തെ കണക്കുകൂട്ടൽ.
എന്നാല്‍ അപ്രതീക്ഷിതമായി ഭൂമധ്യരേഖയ്ക്ക് തെക്കുഭാഗത്ത് രൂപം കൊണ്ട അസാധാരണമായ ചുഴി കാലവർഷക്കാറ്റിനെ തെക്കോട്ട് വലിച്ചു. ചുഴികൾ എങ്ങോട്ടുമാറും എന്നതിനെ ആശ്രയിച്ചിരിക്കും ആദ്യ ദിവസങ്ങളിൽ മഴയുടെ അളവും ശക്തിയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
English summary: Yellow alert in 10 districts
You may also like this video: