ജാഗ്രത വേണം; നാളെ നാല് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്

Web Desk
Posted on October 04, 2019, 9:41 pm

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ചിലയിടങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. നാല് ജില്ലകളില്‍ യെല്ലൊ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട മഴയുള്ളതിനാല്‍ ജാഗ്രതപാലിക്കാന്‍ ജില്ലാ ഭരണ കൂടങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്. ഏഴ്, എട്ട് തിയതികളില്‍ ചിലയിടങ്ങളില്‍ യെല്ലൊ അലര്‍ട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശങ്ങളൊന്നുമില്ല.