മഴ കനക്കും; നാലു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Web Desk
Posted on September 24, 2019, 11:44 am

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ നാലു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ബുധനാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ വ്യാഴാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആന്ധ്രാ തീരത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴിയെ തുടര്‍ന്ന് സംസ്ഥാനത്ത് 45 മുതല്‍ 55 ശതമാനം വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അടുത്ത 48 മണിക്കൂറില്‍ മധ്യകിഴക്ക്, അതിനോട് ചേര്‍ന്നുള്ള വടക്കു കിഴക്ക് അറബിക്കടല്‍, ഗുജറാത്ത് തീരം എന്നിവിടങ്ങളില്‍ പോവരുതെന്ന് മുന്നറിയിപ്പുണ്ട്.

നാലു ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ കാറ്റോടുകൂടിയ മഴയ്ക്കാണ് സാധ്യതയെന്നും ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം നനല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.