Web Desk

തിരുവനന്തപുരം

May 05, 2021, 3:09 pm

സംസ്ഥാനത്ത് വേനൽ മഴ ശക്തമായി തുടരും; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Janayugom Online

സംസ്ഥാനത്ത് വേനൽ മഴ പ്രവചനാതീതമായി തുടരുന്നു. വരുന്ന ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്കുള്ള സാധ്യതയിൽ നാളെ കോട്ടയം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഒമ്പതാം തീയതി വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. തെക്കൻ ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകാനാണ് സാധ്യത. മലയോര മേഖലകളിൽ ഇടിമിന്നൽ സജീവമായേക്കും. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കേരള, കർണാടക തീരങ്ങളിൽ മൽത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

കേരളത്തിൽ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

Eng­lish sum­ma­ry: Yel­low alert in Kottayam

You may also like this video: