Janayugom Online
ഫോട്ടോ: സെയ്ദ്‌ ഷിയാസ്‌ മിർസ

സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് :കോഴിക്കോട് ശനിയാഴ്ച വരെ മഴ

Web Desk

തിരുവനന്തപുരം

Posted on June 11, 2020, 11:24 am

വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനെ തുടർന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ ശനിയാഴ്ച്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലാ ഭരണകൂടം കടുത്ത ജാഗ്രതയിലാണ്.

എറണാകുളം, ഇടുക്കി, മലപ്പുറം ‚തൃശൂർ ‚കോഴിക്കോട്,വയനാട്, കണ്ണൂർ ‚കാസർകോട് ജില്ലകളിലാണ് യെല്ലൊ അലർട്ട് പ്രഖ്യാപിച്ചത്. തെക്കൻ കേരളത്തിൽ വടക്കൻ കേരളത്തെയും മധ്യകേരളത്തെയും അപേക്ഷിച്ച് മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Eng­lish sum­ma­ry: Yel­low alert in 9 dis­tricts

You may also like this video: